കേന്ദ്രത്തിൽ പുതിയ സെക്രട്ടറിമാർ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി നടത്തി. ധനവനിയോഗവകുപ്പ് സെക്രട്ടറിയായി മണിപ്പുരിൽ നിന്നുള്ള 1982 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥൻ അജയ് കുമാർ ഝായെ നിയമിച്ചു.
വാദിയ രാജേഷ് കൊടെചയാണ് ആയുഷ് മന്ത്രാലയ സെക്രട്ടറി. ആദ്യമായാണ് ഇൗ പദവിയിൽ ആയുർവേദ വിദഗ്ധൻ വരുന്നത്. ഇദ്ദേഹം ജൂൺ മുതൽ സ്പെഷൽ സെക്രട്ടറിയായിരുന്നു. മൂന്നുവർഷത്തേക്കാണ് നിയമനം. ഗുജറാത്ത് ആയുർവേദ സർവകലാശാല മുൻ വി.സിയാണ്.
പരിസ്ഥിതി വകുപ്പ് െസക്രട്ടറിയായി സി.കെ. മിശ്രയും ആരോഗ്യ വകുപ്പ് സെക്രട്ടറിയായി പ്രീതി സുധനും നിയമിക്കപ്പെട്ടു.
കായിക വകുപ്പ് സെക്രട്ടറി രാഹുൽ പ്രസാദ് ഭട്നാഗറാണ്. നിലവിലെ കായിക വകുപ്പ് സെക്രട്ടറി ഇൻജെതി ശ്രീനിവാസനെ കമ്പനികാര്യ വകുപ്പിൽ നിയമിച്ചു. ഗോപാൽ കൃഷ്ണ (ഷിപ്പിങ് മന്ത്രാലയം), രവികാന്ത് (ഭക്ഷ്യ വകുപ്പ്), കെ.വി. ഇൗപ്പൻ (ഭരണപരിഷ്കാരം) എന്നിവരെയും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
