Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പരിശോധന...

കോവിഡ്​ പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ

text_fields
bookmark_border
കോവിഡ്​ പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: കോവിഡ്​ പരിശോധനക്കുള്ള മാനദണ്ഡം പുതുക്കി ഐ.സി.എം.ആർ. രാജ്യത്ത്​ കോവിഡ്​ അതിവേഗം വർധിക്കുന്നതിനിടെ സാമ്പിളുകൾ പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മർദ്ദം ഒഴിവാക്കാനാണ്​ ഐ.സി.എം.ആർ നീക്കം. നേരത്തെ ആകെ ടെസ്​റ്റുകളിൽ 70 ശതമാനമെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനകളാവണമെന്ന്​ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കിയാണ്​ പുതിയ ഉത്തരവ്​.

ആൻറിജൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധനകളിൽ പോസിറ്റീവായ വ്യക്​തിക്ക്​ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന ആവശ്യ​മില്ലെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 10 ദിവസം വീട്ടു നിരീക്ഷണത്തിൽ തുടർന്ന വ്യക്​തിക്ക്​ അവസാന മൂന്ന്​ ദിവസവും പനിയില്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ല. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്​ കോവിഡ്​ ലക്ഷണങ്ങളില്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്നും ഐ.സി.എം.ആർ വ്യക്​തമാക്കി. ആശുപത്രികളിൽ നിന്ന്​ ഡിസ്​ചാർജ്​ ​ചെയ്യുന്ന സമയത്തും പരിശോധന നിർബന്ധമല്ല.

ആൻറിജൻ ടെസ്​റ്റ്​ നെഗറ്റീവാവുകയും എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന രോഗികൾക്ക്​ നിർബന്ധമായും ആർ.ടി.പി.സി.ആർ ചെയ്യണമെന്ന്​ ഐ.സി.എം.ആർ നിർദേശിക്കുന്നു. പ്രതിദിനം 15 ലക്ഷത്തോളം ടെസ്​റ്റുകൾ നടത്താനുള്ള ശേഷിയാണ്​ ഇന്ത്യയിലെ ലബോറട്ടറികൾക്ക്​ നിലവിലുള്ളത്​. എന്നാൽ, കോവിഡ്​ രോഗബാധ ലബോറട്ടറികളുടെ പ്രവർത്തനത്തേയും ബാധിച്ചിട്ടുണ്ട്​. നിലവിൽ പല ലബോറട്ടറികളിലും ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ 72 മണിക്കൂറെങ്കിലും എടുക്കും. അതേസമയം, വ്യാപകമായി ആൻറിജൻ പരിശോധന നടത്തി രോഗവ്യാപനത്തിന്​ തോത്​ കണ്ടെത്തുകയും ഐ.സി.എം.ആറി​െൻറ ലക്ഷ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test​Covid 19
News Summary - New Rules For Covid Testing Introduced By Government
Next Story