ഓൺലൈൻ ഗെയിമിന് പുതിയ ചട്ടം
text_fieldsന്യൂഡൽഹി: ഓൺലൈൻ ഗെയിമിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. പുതിയ ചട്ടമനുസരിച്ച് ഓൺലൈൻ ഗെയിമിൽ വാതുവെപ്പ് നിയമവിരുദ്ധമാക്കിയതായി കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
സ്വയം നിയന്ത്രണ സംവിധാനം നിലവിൽവരും. പന്തയം വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്വയം നിയന്ത്രണ സംവിധാനങ്ങൾ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ഓൺലെൻ ഗെയിമുകളെക്കുറിച്ചുള്ള പരാതികൾ സത്യമാണോയെന്നും പരിശോധിക്കും.
കോവിഡ്, ലോക്ഡൗൺ സമയത്ത് രാജ്യത്തെ ഓൺലൈൻ ഗെയിം മേഖലക്ക് വൻ കുതിപ്പുണ്ടായിരുന്നു. പിന്നീട് ഓൺലൈൻ ശീട്ടുകളികൾ തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിരോധിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

