Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ വ്യോമസേനക്ക്​...

ഇന്ത്യൻ വ്യോമസേനക്ക്​ കരുത്തേകാൻ ആദ്യ ബാച്ച്​ റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന്​ പുറപ്പെട്ടു

text_fields
bookmark_border
ഇന്ത്യൻ വ്യോമസേനക്ക്​ കരുത്തേകാൻ ആദ്യ ബാച്ച്​ റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന്​ പുറപ്പെട്ടു
cancel

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​​െൻറ കാ​ർ​മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ അ​ഞ്ച്​ റ​ഫാ​ൽ പോ​ർ​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്. ഫ്രാ​ൻ​സി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട ആ​ദ്യ​ബാ​ച്ച്​ റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ ബു​ധ​നാ​ഴ്​​ച അം​ബാ​ല വ്യോ​മ​സേ​ന താ​വ​ള​ത്തി​ലെ​ത്തും. വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന അ​ന്തി​മ ച​ട​ങ്ങ്​ ആ​ഗ​സ്​​റ്റ്​ പ​കു​തി​യോ​ടെ ന​ട​ക്കും.

സ​ഞ്ച​രി​ക്കേ​ണ്ട​ത്​ 7,000 കി​ലോ​മീ​റ്റ​റാ​ണെ​ന്നി​രി​ക്കേ, പ​റ​ക്ക​ലി​നി​ട​യി​ൽ​ത​​ന്നെ ഇ​ന്ധ​നം നി​റ​ക്കേ​ണ്ടി വ​രും. യു.​എ.​ഇ​യി​ൽ ഇ​ട​ക്ക്​ ഇ​റ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ അ​ൽ ദ​ഫ്​​റ ഫ്ര​ഞ്ച്​​ വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി, അ​വി​ടെ​നി​ന്നാ​ണ്​ അം​ബാ​ല​യി​ലേ​ക്ക്​ പ​റ​ക്കു​ക.2016ൽ ​പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ഫ്രാ​ൻ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്​ 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള 58,000 കോ​ടി​യു​ടെ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. 

18 വി​മാ​ന​ങ്ങ​ൾ നേ​രി​ട്ടു വാ​ങ്ങാ​നും 108 വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​നും​പാ​ക​ത്തി​ൽ യു.​പി.​എ സ​ർ​ക്കാ​ർ രൂ​പ​പ്പെ​ടു​ത്തി​യ ക​രാ​ർ മാ​റ്റി, ഫ്രാ​ൻ​സി​ൽ നി​ർ​മി​ച്ച 36 വി​മാ​ന​ങ്ങ​ൾ നേ​രി​ട്ടു വാ​ങ്ങാ​നു​ള്ള മോ​ദി​സ​ർ​ക്കാ​റി​​െൻറ ഇ​ട​പാ​ടി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്​ ഫ്രാ​ൻ​സി​ലെ​ത്തി ​ആ​ദ്യ പോ​ർ​വി​മാ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. 

ഒ​രാ​ൾ​ക്കു മാ​ത്ര​വും ര​ണ്ടു​പേ​ർ​ക്കും സ​ഞ്ച​രി​ക്കാ​വു​ന്ന ഡി​സൈ​നി​ലു​ള്ള വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​ക്ക്​ കി​ട്ടു​ന്ന​ത്. ഇ​തു​വ​രെ 10 വി​മാ​ന​ങ്ങ​ൾ വ്യോ​മ​സേ​ന​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ബാ​ക്കി അ​ഞ്ചെ​ണ്ണ​ത്തി​ൽ പൈ​ല​റ്റു​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം തു​ട​രു​ക​യാ​ണ്. ദ​സോ​ൾ​ട്ട്​ ഏ​വി​യേ​ഷ​നാ​ണ്​ പൈ​ല​റ്റു​മാ​ർ​ക്കും സ​ഹാ​യ​ക വി​ഭാ​ഗ​ത്തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 36 വി​മാ​ന​ങ്ങ​ളും 2021 അ​വ​സാ​ന​മാ​വു​േ​മ്പാ​ഴേ​ക്ക്​ ഇ​ന്ത്യ​യി​ൽ എ​ത്തും. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francerafale deal
News Summary - New Rafale Jets fly out of France, arrival in India on July 29
Next Story