Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴ് രാഷ്ട്രീയ പാർട്ടികൾക്ക് കൂടി തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം

text_fields
bookmark_border
ഏഴ് രാഷ്ട്രീയ പാർട്ടികൾക്ക് കൂടി തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ഏഴ് രാഷ്ട്രീയ പാർട്ടികൾക്ക് കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകി. ഭാരതീയ വികാസ് ദൾ യുനൈറ്റഡ്, ലോക് താന്ത്രിക് ജൻ സ്വരാജ് പാർട്ടി, നാഷണൽ അവാമി യുനൈറ്റഡ് പാർട്ടി, പൂർവാഞ്ചൽ നവനിർമാൺ പാർട്ടി, രാഷ്ട്രീയ ജനശക്തി സമാജ് പാർട്ടി, സകല ജനുല പാർട്ടി, സ്വതന്ത്ര പാർട്ടി (ജാൻ) എന്നിവയാണ് അംഗീകാരം ലഭിച്ച പുതിയ പാർട്ടികൾ.

രാജ്യത്ത് രണ്ടായിരത്തോളം രാഷ്ട്രീയ പാർട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഏഴ് ദേശീയ പാർട്ടികൾക്കും 59 പ്രാദേശിക പാർട്ടികൾക്കും മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. വരുന്ന ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Political Parties Election Commission -India News
Next Story