Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്​ ഇന്ത്യക്കായി ഇന്ത്യക്കാർ നിർമിക്കുന്ന പാർലമെൻറ്​ - പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
ഇത്​ ഇന്ത്യക്കായി ഇന്ത്യക്കാർ നിർമിക്കുന്ന പാർലമെൻറ്​ - പ്രധാനമന്ത്രി നരേന്ദ്ര മോദി
cancel

ന്യൂഡൽഹി: ഇന്ത്യക്കായി ഇന്ത്യക്കാർ നിർമിക്കുന്ന പാർലമെൻറാണ്​ പുതിയ പാർലിമെൻറ്​ മന്ദിരമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ഭാരത ജനങ്ങൾക്ക്​ ഇത് ചരിത്രനിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധുനികതയുടെയും പാരമ്പര്യത്തി​െൻറയും സങ്കലനമാകും പുതിയ പാര്‍ലമെൻറ്​ മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമി പൂജക്ക്​ പിന്നാലെയാണ്​ 971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തി​െൻറ തറക്കല്ലിടൽ കർമം പ്രധാനമന്ത്രി നിർവഹിച്ചത്​. 64,500 ചതുരശ്രമീറ്റർ വിസ്തീർണമാണ് കെട്ടിടത്തിനുണ്ടാവുക. രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ​നി​ന്ന്​ ഇ​ന്ത്യാ ഗേ​റ്റ്​ വ​രെ​യു​ള്ള രാ​ജ്​​പ​ഥ്​ വി​പു​ല​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന 'സെ​ൻ​ട്ര​ൽ വി​സ്​​ത' സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്​ പു​തി​യ പാ​ർ​ല​െ​മ​ൻ​റ്​ മ​ന്ദി​രം. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക.

ഭരണഘടനയുടെ മാതൃകയിലാണ് ശിലാഫലകം. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപനം നടത്താൻ അനുമതിയുണ്ടെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടാറ്റക്കാണ് മന്ദിരം പണിയാനുള്ള കരാർ നൽകിയത്. മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ൽ ലാ​ർ​സ​ൻ ആ​ൻ​ഡ്​​ ടൂ​ബ്രോ​യെ (എ​ൽ. ആ​ൻ​ഡ്.​ ടി) ​പി​ന്ത​ള്ളി​യാ​ണ്​ ടാ​റ്റ പ്രോ​ജ​ക്​​ട്​​സ്​ നി​ർ​മാ​ണ ക​രാ​ർ നേ​ടി​യ​ത്.


ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെൻറ്​ മ​ന്ദി​രം പു​തു​ക്കി മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കും. നി​ർ​മാ​ണ​ത്തി​നു​പു​റ​മെ അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​പാ​ല​ന ചു​മ​ത​ല​യും ടാ​റ്റ​ക്കാ​ണ്. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത്​ നി​ർ​മി​ച്ച വൃ​ത്താ​കൃ​തി​യി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെൻറ്​ മ​ന്ദി​രം കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ജീ​ർ​ണി​ച്ചു​വെ​ന്നും ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​ത​കി​ല്ലെ​ന്നു​മാ​ണ്​ സ​ർ​ക്കാ​ർ വാ​ദം. അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി ഭാ​വി​യി​ൽ ലോ​ക്​​സ​ഭ​യി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ടി വ​ന്നാ​ൽ ഒ​രാ​ളെ പോ​ലും കൂ​ടു​ത​ലാ​യി ഇ​രു​ത്താ​ൻ സ്​​ഥ​ല​മു​ണ്ടാ​കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.



കോ​വി​ഡ്​​വ്യാ​പ​നം അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ടു​ത്ത ധ​ന​പ്ര​തി​സ​ന്ധി നേ​രി​ടു​േ​മ്പാ​ൾ ശ​ത​കോ​ടി​ക​ൾ ചെ​ല​വി​ട്ട്​ ആ​ഡം​ബ​ര നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നെ പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്​തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story