Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു മാസത്തിനകം 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും -കെജ്‌രിവാള്‍

text_fields
bookmark_border
ബാങ്കോക്കില്‍നിന്ന് 18 ഓക്‌സിജന്‍ ടാങ്കറുകള്‍ ഇറക്കുമതി ചെയ്യും
ഒരു മാസത്തിനകം 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും -കെജ്‌രിവാള്‍
cancel

ന്യൂഡല്‍ഹി: ഒരു മാസത്തിനകം രാജ്യതലസ്ഥാനത്ത് 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് രണ്ടാം തരംഗത്തിലെ തീവ്ര രോഗവ്യാപനത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ദിവസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം തുടരുകയാണ്. ഇത് പരിഹരിക്കാന്‍ എട്ട് പ്ലാന്റുകള്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കും. 36 ഓക്‌സിജന്‍ പ്ലാന്റുകള്‍ ഡല്‍ഹി സര്‍ക്കാറും സ്ഥാപിക്കും. ഇതില്‍ 21 എണ്ണം ഫ്രാന്‍സില്‍ നിന്നുള്ള റെഡി ടു യൂസ് ഓക്‌സിജന്‍ പ്ലാന്റുകളായിരിക്കും. കൂടാതെ, ബാങ്കോക്കില്‍നിന്ന് 18 ടാങ്കറുകളും ഇറക്കുമതി ചെയ്യും -കെജ്‌രിവാള്‍ വ്യക്തമാക്കി.

മേയ് പത്തോടെ 1200 ഐ.സി.യു കിടക്കകള്‍ കൂടി ഒരുക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി 65 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി റെയില്‍വേയുടെ 'ഓക്‌സിജന്‍ എക്‌സ്പ്രസ്' ഡല്‍ഹിയിലെത്തിയിരുന്നു. ഛത്തീസ്ഗഢിലെ ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്നാണ് ഇത് എത്തിച്ചത്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - new oxygen plants to be set up in Delhi within a month says Arvind Kejriwal
Next Story