'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ': ബി.ബി.സിക്ക് പുതിയ നോട്ടീസയച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി ബി.ബി.സി പുറത്തിറക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പുതിയ നോട്ടീസയച്ച് ഡൽഹി ഹൈകോടതി. ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ജനാധിപത്യ വ്യവസ്ഥക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി എൻ.ജി.ഒ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് കോടതിയിൽ ബി.ബി.സിക്കെതിരായ ഹരജി സമർപ്പിച്ചിരിക്കുന്നത്.
ഹരജിയുമായി ബന്ധപ്പെട്ട വിശദമായ വാദം കേൾക്കുന്നത് കോടതി ഡിസംബർ 15ലേക്ക് മാറ്റി. ഡോക്യുമെന്‍ററിയിൽ മതസ്പർധയുണ്ടാക്കുന്ന ഭാഗങ്ങളുണ്ടെന്നും പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ഹരജിക്കാരൻ പറഞ്ഞു. വിഷയത്തിൽ 10,000 കോടി നഷ്ടപരിഹാരം സ്ഥാപനം നൽകണമെന്നും ഹരജിക്കാരൻ ആരോപിച്ചു.
നേരത്തെ ഡോക്യുമെന്‍ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നവർക്കെതിരെ കടുന്ന നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്‍ററി വ്യക്തമാക്കുന്നത് കൊളോണിയൽ ചിന്താഗതിയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

