Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ​താ​ഗ​ത നി​യ​മ...

ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം: ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റും പി​ഴ സം​ഖ്യ കു​റ​ച്ചു

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം: ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റും പി​ഴ സം​ഖ്യ കു​റ​ച്ചു
cancel
ഗാ​​ന്ധി​​ന​​ഗ​​ർ: പാ​​ർ​​ല​​മ​െൻറ്​ പാ​​സാ​​ക്കി​​യ മോ​​​ട്ടോ​​ർ വാ​​ഹ​​ന ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി ​​ലെ പി​​ഴ സം​​ഖ്യ കു​​റ​​ച്ച്​​ ഗു​​ജ​​റാ​​ത്ത്​ സ​​ർ​​ക്കാ​​റും. മു​​ഖ്യ​​മ​​ന്ത്രി വി​​ജ​​യ്​ രൂ​​പാ​​ണി​​യാ​​ണ്​ പി​​ഴ തു​​ക കു​​റ​​ക്കു​​മെ​​ന്ന്​ പ്ര​​ഖ്യാ​​പി​​ച്ച​​ത്. വ​​ൻ​​തു​​ക​​യു​​ടെ പി​​ഴ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക്​ ബു​​ദ്ധി​​മു​​ട്ടാ​​കു​​ന്നു​​ണ്ടെ​​ന്ന്​ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന്​ വി​​ശ​​ദ​​മാ​​യ കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ൾ​​ക്കു​ ശേ​​ഷ​​മാ​​ണ്​ തീ​​രു​​മാ​​ന​​മെ​​ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​റി​​െൻറ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ഹെ​​ൽ​​മ​​റ്റ്​ ഇ​​ല്ലാ​​തെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​നം ഒാ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ പി​​ഴ 1000ത്തി​​ൽ നി​​ന്ന്​ 500 രൂ​​പ​​യാ​​യി കു​​റ​​ക്കും. സീ​​റ്റ്​ ബെ​​ൽ​​റ്റ്​ ധ​​രി​​ക്കാ​​ത്ത​​വ​​ർ​​ക്കും 500 രൂ​​പ​​യാ​​ണ്​ പി​​ഴ. ലൈ​​സ​​ൻ​​സ്​ ഇ​​ല്ലാ​​തെ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ പി​​ഴ ശി​​ക്ഷ​​യും കു​​റ​​ച്ചി​​ട്ടു​​ണ്ട്. പു​​തി​​യ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ലൈ​​സ​​ൻ​​സ്​ ഇ​​ല്ലാ​​തെ ഇ​​രു​​ച​​ക്ര വാ​​ഹ​​നം ഒാ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ 2000 രൂ​​പ​​യും നാ​​ലു​​ച​​ക്ര വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ 3000 രൂ​​പ​​യു​​മാ​​ണ്​ പി​​ഴ. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​യ​​മ ഭേ​​ദ​​ഗ​​തി​​യി​​ൽ ഇ​​ത്​ 5000 രൂ​​പ​​യാ​​യി​​രു​​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsnew motor vehicle act
News Summary - new motor vehicle law gujarat-india news
Next Story