ലഖ്നോ: ബാബരി മസ്ജിദ് ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രത്തിനു പകരം നിർമിക്കുന്നത് തകർക്കപ്പെട്ട പള്ളിയുടെ അതേ വലുപ്പത്തിലുള്ളതാകുമെന്ന് നിർമാണ ട്രസ്റ്റ്.
അയോധ്യയിലെ ധന്നിപൂരിൽ 15,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന പള്ളിക്കു പുറമെ ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയും അഞ്ചേക്കർ ഭൂമിയിലുണ്ടാകും. പള്ളി നിർമാണത്തിന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ്, ഇന്തോ-ഇസ്ലാമിക് റിസർച് സെൻറർ എന്ന ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ട്. ജാമിഅ മില്ലിയ്യയിലെ എസ്.എം അഖ്തറാണ് പദ്ധതിയുടെ കൺസൾട്ടൻറ് ആർകിടെക്റ്റ്.