Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേത്തിക്ക്​ പുതിയ...

അമേത്തിക്ക്​ പുതിയ പ്രഭാതം നേർന്ന്​ സ്​മൃതി ഇറാനി

text_fields
bookmark_border
Smrithi-Irani.
cancel

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ ചരിത്ര വിജയം നേടിയ സ്​മൃതി ഇറാനി വോട്ടർമാർക്ക്​ നന്ദി പറഞ്ഞു. ‘അമേത്തിക്ക്​ പുതിയ പ്രഭാതം എന്നതാണ് പ്രതിജ്​ഞ​. നിങ്ങൾ വികസനത്ത ിൽ വിശ്വസിച്ചു. അമേത്തിക്ക്​​ നന്ദി’ -സ്​മൃതി ഇറാനി പറഞ്ഞു.

55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ സ്​മൃതി ഇറാനി അമേത്തിയിൽ വിജയിച്ചത്​. ഇതോടെ യു.പിയിലെ 80 സീറ്റുകളിൽ സോണിയ ഗാന്ധിയു​െട റായ്​ബറേലി മാത്രമാണ്​ കോൺഗ്രസിന്​ ലഭിച്ചത്​.

അമേത്തിയും റായ്​ബറേലിയും കോൺഗ്രസ്​ കുടുംബത്തിൻെറ കോട്ടയാണ്​. കഴിഞ്ഞ 15 വർഷമായി അമേത്തിയു​െട എം.പിയായിരുന്നു രാഹുൽ. 2014ൽ സ്​മൃതി ഇറാനി രാഹുലിനെതിരെ അമേത്തിയിൽ മത്​സരിച്ച്​ പരാജയപ്പെട്ടുവെങ്കിലും ഭൂരിപക്ഷം മൂന്നിൽ നിന്ന്​ ഒരു ലക്ഷമാക്കി കുറക്കാൻ സാധിച്ചിരുന്നു.

വിജയവാർത്ത വന്ന ഉടൻ ‘അസാധ്യമായത്​ നേടാനാകില്ലെന്ന്​ ആരാണ്​ പറഞ്ഞത്​?’ എന്നായിരുന്നു സ്​മൃതി ഇറാനി ട്വീറ്റ്​ ചെയ്​തത്​. സ്​മൃതി ഇറാനി അമേത്തിയിലെ ജനങ്ങളുടെ വിശ്വാസം കാത്തു സുക്ഷിക്കുമെന്ന്​ കരുതുന്നതായും അമേത്തിയോട്​ സ്​നേഹത്തിൻെറ കരുതലുണ്ടാകണമെന്നും​ രാഹുലും പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iranielection resultmalayalam newsAmethyLok Sabha Electon 2019
News Summary - "New Morning For Amethi" -Smriti Irani, -India News
Next Story