Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപ്​ പുതിയ...

ആപ്​ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

text_fields
bookmark_border
oath taking
cancel

ന്യൂ​ഡ​ല്‍ഹി: അ​ര​വി​ന്ദ്​ കെ​ജ്രി​വാ​ൾ സ​ർ​ക്കാ​ർ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളാ​യി ആം ​ആ​ദ്​​മി പാ​ർ​ട്ടി (ആ​പ്) എം.​എ​ൽ.​എ​മാ​രാ​യ സൗ​ര​ഭ്​ ഭ​ര​ദ്വാ​ജും ആ​തി​ഷി മ​ര്‍ലേ​ന​യും വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍ക്കും. ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ൻ എ​ന്നി​വ​രു​ടെ രാ​ജി​യെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണ്​ ര​ണ്ട്​ പു​തു​മു​ഖ​ങ്ങ​ൾ മ​ന്ത്രി​സ​ഭ​യി​ൽ എ​ത്തു​ന്ന​ത്.

ഏ​തെ​ല്ലാം വ​കു​പ്പു​ക​ളാ​ണ്​ ഇ​രു​വ​ർ​ക്കും ന​ൽ​കു​ക എ​ന്ന്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​തി​ഷി​യെ​യും സൗ​ര​ഭ്​ ഭ​ര​ദ്വാ​ജി​നെ​യും മ​ന്ത്രി​മാ​രാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ രാ​ഷ്ട്ര​പ​തി ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ആം ​ആ​ദ്മി പാ​ര്‍ട്ടി വ​ക്താ​വാ​യ സൗ​ര​ഭ് ഭ​ര​ദ്വാ​ജ് ഡ​ല്‍ഹി ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ വൈ​സ് ചെ​യ​ര്‍മാ​നാ​ണ്. സ​ർ​ക്കാ​റി​ലും പാ​ർ​ട്ടി​യി​ലും കാ​ര്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കെ​ജ്രി​വാ​ൾ ​അ​ദ്ദേ​ഹ​ത്തെ ഏ​ൽ​പി​ച്ചി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വൈ​ദ്യു​തി​യും ആ​ഭ്യ​ന്ത​ര​വും സൗ​ര​ഭ്​ ഭ​രാ​ദ്വാ​ജി​ന്​ ന​ൽ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ആം ​ആ​ദ്മി പാ​ര്‍ട്ടി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​മാ​ണ്​ ആ​തി​ഷി. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ടൂ​റി​സം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ ആ​തി​ഷി​ക്ക്​ ന​ൽ​കി​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministersoathoath taking
News Summary - New Ministers will take oath
Next Story