Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിലെ പുതിയ...

കർണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കർണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു
cancel
camera_alt

കർണാടക മന്ത്രിസഭ വികസനത്തിനുശേഷം മന്ത്രിമാർ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ

ബംഗളൂരു: മന്ത്രിസഭ വികസനത്തിന് പത്ത് ദിവസത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ബുധനാഴ്ച പുതുതായി ചുമതലയേറ്റ മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ചു. മുമ്പ് അധികാരമേറ്റ രണ്ട് മന്ത്രിമാർക്ക് നൽകിയിരുന്ന വകുപ്പുകളിൽ മാറ്റം വരുത്തി. ബി.ഇസഡ് സമീർ അഹമ്മദ് ഖാന്‍ (ഭവനം), ലക്ഷ്മൺ സവാദി (സഹകരണ മന്ത്രി) നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന രുദ്രപ്പ മനപ്പലമാനി പഞ്ചസാര, ടെക്സ്റ്റൈൽസ് മന്ത്രിയാണ്. രാമലിംഗ റെഡ്ഡിയെ മേജർ ഇറിഗേഷൻ വകുപ്പിൽ നിന്ന് വനം, പരിസ്ഥിതി വകുപ്പിലേക്കും, കെ.എച്ച്. മുനിയപ്പയെ ഭക്ഷ്യ, സിവിൽ സപ്ലൈസിൽ നിന്ന് സാമൂഹികക്ഷേമ വകുപ്പിലേക്കും മാറ്റി.

ആരോഗ്യമന്ത്രി യു.ടി. ഖാദറിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് ആന്‍ഡ് വഖഫ് എന്നിവയുടെ അധിക ചുമതല നൽകി. ശിവരാജ് തംഗദഡിക്ക് പിന്നാക്ക വിഭാഗ ക്ഷേമം-കന്നഡ സംസ്കാരം, ടി. രഘുമൂർത്തി - എസ്.ടി. വെൽഫെയർ, അജയ് സിങ് - മൈനർ ഇറിഗേഷൻ ആന്‍ഡ് സയൻസ് ആൻഡ് ടെക്നോളജി, ചെലുവരയസ്വാമി - വന്‍കിട, ഇടത്തരം ജലസേചനം, മധു ബംഗാരപ്പ - പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം, ബസവരാജ് രായ റെഡ്ഡി - ഉന്നത വിദ്യാഭ്യാസം, ശിവലിംഗ ഗൗഡ - എക്സൈസ്. പുട്ടരംഗ ഷെട്ടി മൃഗസംരക്ഷണ, സെറികൾച്ചർ വകുപ്പ്, വിജയാനന്ദ കാശപ്പണവർ - ചെറുകിട വ്യവസായങ്ങൾ, പൊതു സംരംഭങ്ങൾ, സന്തോഷ് ലാഡ് - തൊഴിൽ വകുപ്പ് , കെ.എസ്.ബസ്വന്തപ്പ - മുസ്രായി, ഫിഷറീസ്, തുറമുഖം, ഉൾനാടൻ ജലം, എസ്.എസ്. മല്ലികാർജുൻ - ഖനി, ഭൂമിശാസ്ത്രം, ഹോർട്ടികൾച്ചർ, റിസ്വാൻ അർഷാദ് - ഭക്ഷ്യ, സിവിൽ സപ്ലൈ, ഉപഭോക്തൃകാര്യം, നരേന്ദ്ര സ്വാമി - കൃഷി, എച്ച്.സി. ബാലകൃഷ്ണ - മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ബി. നാഗേന്ദ്ര - പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണ് വകുപ്പുകള്‍.

ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ വനിതാ പ്രതിനിധ്യമില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസത്തിന് ശേഷം ആഗസ്റ്റ് മൂന്നിനാണ് 19 മന്ത്രിമാരെ ഉൾപ്പെടുത്തി ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്. ഇതോടെ മൊത്തം അംഗബലം 33 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakanew MinistersIndiaMinisters Portfolio
News Summary - New ministerial portfolios announced in Karnataka
Next Story