Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi
cancel
Homechevron_rightNewschevron_rightIndiachevron_right'കാർഷിക നിയമങ്ങൾ...

'കാർഷിക നിയമങ്ങൾ അവസരങ്ങളുടെ നിരവധി വാതിലുകൾ തുറന്നിടും' -ന​േ​രന്ദ്രമോദി

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾ ഇന്ത്യൻ കർഷകർക്ക്​ അവസരങ്ങളുടെ നിരവധി വാതിലുകളാണ്​ തുറന്നിടുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യവും, എല്ലാ സർക്കാറുകളുടെയും വാഗ്​ദാനവും അവസാനം നിറവേറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ലാണ്​ നരേന്ദ്രമോദിയുടെ ​പ്രതികരണം. നാലുദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ പ്രതിഷേധിക്കുകയാണ്​. താങ്ങുവില ഉറപ്പാക്കുന്നത്​ ഉൾപ്പെടെ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നും മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം.

നിരവധി ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ്​ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്​. ഇതോടെ ഭൂരിഭാഗം കർഷകരുടെയും പ്രശ്​നങ്ങൾ അവസാനിക്കും. അവർക്ക്​ പുതിയ അവകാശങ്ങളും അവസരങ്ങളും നൽകും -മോദി കൂട്ടിച്ചേർത്തു.

കർഷകരുമായി എല്ലാ പ്രശ്​നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അറിയിച്ചിരുന്നു. ഡിസംബർ മൂന്നിന്​ കർഷകരു​മായി ചർച്ച നടത്താനാണ്​ തീരുമാനം. അതിനുമുമ്പ്​ കർഷകരുമായി ചർച്ച നടത്തണമെങ്കിൽ പ്രതിഷേധം സർക്കാർ നിശ്ചയിക്കുന്ന സ്​ഥലത്ത്​ സംഘടിപ്പിക്കണമെന്നും ​അമിത്​ ഷാ പറഞ്ഞു.

എന്നാൽ സമരത്തിൽനിന്ന്​ പിന്മാറില്ലെന്ന്​ കർഷകർ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതു​വരെ സമരം ചെയ്യുമെന്നാണ്​ കർഷകരുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestFarm LawDelhi Chalo March
News Summary - New Laws Gave Farmers More Opportunitie PM Modi Amid Protests
Next Story