Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ ഇന്ത്യ...

പുതിയ ഇന്ത്യ സഹിഷ്​ണുതയുടേയും പുരോഗതിയുടേതുമാകണം- രാം നാഥ്​ കോവിന്ദ്​

text_fields
bookmark_border
പുതിയ ഇന്ത്യ സഹിഷ്​ണുതയുടേയും പുരോഗതിയുടേതുമാകണം- രാം നാഥ്​ കോവിന്ദ്​
cancel

ന്യൂഡൽഹി:  സഹിഷ്​ണുതയുള്ള ജനതക്കുമാത്രമേ പുതിയ ഇന്ത്യയെ പടുത്തുയർത്താൻ കഴിയൂയെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. രാജ്യത്തി​​െൻറ പുരോഗതിക്ക്​ വേണ്ടി സർക്കാറിന്​ നിയമ നിർമ്മാണം നടത്താനും ശക്തിപ്പെടുത്താനും മാത്രമേ കഴിയൂ. എന്നാൽ ജനങ്ങൾ അത്​ പാലിക്കുകയും ചുമതലകൾ നിറവേറ്റുകയും ചെയ്​താലാണ്​​​ രാജ്യം പുരോഗതിയിലേക്ക്​ എത്തുകയുള്ളൂയെന്നും ​ അദ്ദേഹം പറഞ്ഞു. 70ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ്​ രാംനാഥ്​ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​.

സർക്കാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ്​ രാജ്യ പുരോഗതിയുടെ അടിസ്ഥാനം. നമ്മുടെ രാജ്യവും അത്തരമൊരു പങ്കാളിത്തബന്ധത്തിലൂടെ മുന്നോട്ടു പോകണമെന്നും രാഷ്​ട്രപതി പറഞ്ഞു. 
ബ്രിട്ടീഷുകാരിൽ നിന്ന്​ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മാക്കളെ ഒരിക്കലും വിസ്​മരിക്കാൻ കഴിയില്ല. സ്വന്തം ജീവൻ രാജ്യത്തി​​െൻറ പരാമാധികാരത്തിന്​ വേണ്ടി സമർപ്പിച്ചവരിൽ നിന്ന്​ പ്രചോദനമുൾകൊണ്ട്​ ഒാരോ പൗരനും ദേശത്തി​​െൻറ പു​രോഗതിക്ക്​ വേണ്ടി പൊരുതണമെന്നും രാംനാഥ്​ കോവിന്ദ്​ പറഞ്ഞു. 
രാജ്യത്ത്​ പുതുതായി ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്​കരണമായ ചരക്കു സേവന നികുതിയെ ജനങ്ങൾ സ്വാഗതം ചെയ്​തതിൽ സന്തോഷിക്കുന്നു. നികുതി  സർക്കാർ രാജ്യത്തി​​െൻറ നന്മക്കു വേണ്ടി ഉപയോഗപ്പെടുത്തും. നോട്ട്​ നിരോധനം രാജ്യത്തി​​െൻറ സത്യസന്ധത വര്‍ദ്ധിപ്പിക്കുന്ന നടപടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  സ്വാതന്ത്ര്യ സമരപോരാളികളെ അദ്ദേഹം പേരെടുത്ത്​ പറഞ്ഞ്​​ അഭിവാദ്യം ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentRamnath kovindNew IndiaTolerantProgressive
News Summary - New India Must Be Tolerant and Progressive, Says President Kovind on Eve of I-Day
Next Story