പുതിയ ആദായ നികുതി നിയമം: വാടകക്കാരനും ഉടമയും തമ്മിലെ ബന്ധം വെളിപ്പെടുത്തണം
text_fieldsന്യൂഡൽഹി: ഏപ്രിൽ ഒന്നിന് നിലവിൽവരുന്ന പുതിയ ആദായ നികുതി നിയമത്തിൽ വാടകക്കാരനും ഉടമയും തമ്മിലെ ബന്ധം വെളിപ്പെടുത്തുന്നതിനുള്ള ഫോമുമുണ്ടാകും. വ്യാജ വാടക െക്ലയിമുകൾ ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് നികുതി വിദഗ്ധർ വിലയിരുത്തുന്നു. ഹൗസ് റെന്റ് അലവൻസ് (എച്ച്.ആർ.എ) അവകാശപ്പെടുന്ന നികുതി ദായകൻ സാമ്പത്തിക വർഷം നൽകിയ വാടക സംബന്ധിച്ച് തൊഴിലുടമക്ക് സത്യവാങ്മൂലം നൽകണം. പുതുതായി കൊണ്ടുവരുന്ന ഫോം 124ലാണ് ഉടമയുമായുള്ള ബന്ധം വാടകക്കാരൻ വെളിപ്പെടുത്തേണ്ടത്.
വിദേശ വരുമാനത്തിൻമേലുള്ള ടാക്സ് ക്രെഡിറ്റ് െക്ലയിമുകളിൽ ഓഡിറ്റർമാർക്കും കമ്പനികൾക്കും കൂടുതൽ ഉത്തരവാദിത്തം നൽകുകയും ചെയ്യുന്നുണ്ട്. ഫോം 44 പ്രകാരം അക്കൗണ്ടന്റുമാർ വിദേശ വരുമാനവും നികുതിയുമായും ബന്ധപ്പെട്ട രേഖകൾ കൃത്യമായി പരിശോധിച്ചിരിക്കണം.
പുതിയ നിയമത്തിെന്റ കരട് ചട്ടങ്ങളും ഫോമുകളുമാണ് സർക്കാർ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തിമ ചട്ടങ്ങളും ഫോമുകളും അടുത്തമാസം പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

