Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ ദേശീയ നേതാക്കളായി ബാജിറാവു മുതൽ മഹാറാണ വരെ

text_fields
bookmark_border
എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ ദേശീയ നേതാക്കളായി ബാജിറാവു മുതൽ മഹാറാണ വരെ
cancel

ന്യൂഡൽഹി: പുതിയ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ വ്യാപക തിരുത്തലുകൾ. 182 പാഠപുസ്തകങ്ങളിൽ പുതുതായി 1334 മാറ്റങ്ങളാണ് എൻ.സി.ആർ.ടി വരുത്തിയിരിക്കുന്നത്. പുസ്തകങ്ങളിൽ ദേശീയ നേതാക്കളായി പേഷവ, മറാത്ത ജനറൽ ബാജിറാവു ബല്ലാൽ, ജാട്ട് രാജാവ് സുരജ് മൽ, രാജ്പുത് നേതാക്കാളായ മഹാറാണ പ്രതാപ്, ഛത്രപതി ശിവജി, ആത്മീയ നേതാക്കളായ ശ്രി അർബിന്ദോ, സ്വാമി വിവേകാനന്ദ എന്നിവരെയാണ് ചേർത്തത്.  

ശാസ്ത്ര പുസ്തകങ്ങളിൽ 573, സാമൂഹ്യപാഠ പുസ്തകങ്ങളിൽ 316, സംസ്കൃത പുസ്തകങ്ങളിൽ 163 ഉം മാറ്റങ്ങളാണ് വരുത്തിയത്. ആറാം തരം മുതൽ പത്താം തരെയുള്ള പാഠപുസ്തകങ്ങളിലാണ് ഈ മാറ്റം. 

ചരിത്രപുസ്തകങ്ങളിലാണ് ദേശീയ നേതാക്കളായി ബാജിറാവു പോലുള്ളവരെ ഉൾപ്പെടുത്തിയത്. എട്ടാം തരത്തിലെ ചരിത്ര പുസ്തകത്തിൽ രാമകൃഷ്ണ കമീഷനെ കുറിച്ച് 21 വാചകങ്ങളാണുണ്ടായിരുന്നത്. പുതിയ മാറ്റത്തിൽ അത് 250 വാചകങ്ങളായി. 11ാം ക്ലാസിലാണ് സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ചന്ദ്രശേഖർ ആസാദ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.  
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New icons in NCERT books: Bajirao to Maharana Pratap
Next Story