Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രി​യ​ങ്ക...

പ്രി​യ​ങ്ക ഗാ​ന്ധിക്ക്​ ല​ഖ്​​നോ​വി​ൽ വീ​ടൊ​രു​ങ്ങി

text_fields
bookmark_border
priyanka-gandhi
cancel

ല​ഖ്​​​നോ: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി​യോ​ട്​ ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​വ്​ ഒ​ഴി​യാ​നു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശ​ത്തി​ന്​ പി​ന്നാ​ലെ യു.​പി ത​ല​സ്​​ഥാ​ന​മാ​യ ല​ഖ്​​​നോ​വി​ൽ വീ​ടൊ​രു​ക്കം ഏ​താ​ണ്ട്​  പൂ​ർ​ത്തി​യാ​യി. 

പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന ഷീ​ലാ കൗ​ൾ താ​മ​സി​ച്ചി​രു​ന്ന വ​സ​തി​യാ​യി​രി​ക്കും ഇ​നി പ്രി​യ​ങ്ക​യു​ടെ വീ​ട്. അ​വ​രു​ടെ താ​ൽ​പ​ര്യ​മ​നു​സ​രി​ച്ച്​  മാ​സ​ങ്ങ​ൾ​ക്കു മു​െ​മ്പ വ​സ​തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി​യി​രു​ന്ന​താ​യി​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 

ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​വ്​ ഒ​ഴി​യാ​നു​ള്ള കേ​ന്ദ്ര​ത്തി​​​െൻറ നോ​ട്ടീ​സ്​ ല​ഭി​ക്കു​ന്ന​തി​നു മു​മ്പ്​ ത​ന്നെ മാ​റാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു​വെ​ന്ന്​ യു.​പി കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ല​ല​ൻ കു​മാ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ ഏ​താ​നും ദി​വ​സം പ്രി​യ​ങ്ക ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു​വ​േ​ത്ര. ജ​വ​ഹ​ർ ലാ​ൽ നെ​ഹ്​​റു​വി​​​െൻറ അ​ടു​ത്ത ബ​ന്ധു​വാ​യി​രു​ന്ന ഷീ​ലാ കൗ​ൾ 2015ലാ​ണ്​ മ​രി​ച്ച​ത്​. തു​ട​ർ​ന്ന​വി​ടെ ആ​രും താ​മ​സ​മി​ല്ലാ​യി​രു​ന്നു.  യു.​പി കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ആ​സ്​​ഥാ​ന​ത്തി​ന്​ സ​മീ​പ​മാ​ണ്​ ല​ഖ്​​നോ ഗോ​കു​ൽ​മാ​ർ​ഗി​ലെ ഈ ​വ​സ​തി.


LATEST VIDEO

പാ​ർ​ട്ടി​യു​ടെ യു.​പി ചു​മ​ത​ല വ​ഹി​ക്കു​ന്ന പ്രി​യ​ങ്ക, മാ​സ​ത്തി​ൽ ഏ​റെ​യും യു.​പി​യി​ലാ​യി​രി​ക്കും. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്​ നോ​ട്ടീ​സ്​ ല​ഭി​ക്കും മു​മ്പ്​ അ​വ​ർ താ​മ​സ​മാ​റ്റ​ത്തി​ന്​ ത​യാ​റെ​ടു​ത്ത​തെ​ന്ന്​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 

പ്രി​യ​ങ്ക​യു​ടെ എ​സ്.​പി.​ജി സു​ര​ക്ഷ​യും കേ​ന്ദ്രം നേ​ര​ത്തെ പി​ൻ​വ​ലി​ച്ചി​രു​ന്നു. അ​ടു​ത്ത മാ​സം ഒ​ന്നോ​ടെ ഒ​ഴി​യാ​നാ​ണ്​ കേ​ന്ദ്ര ഭ​വ​ന- ന​ഗ​ര കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiindia news
News Summary - new home ready for priyanka in lucknow
Next Story