കോവിഡ് ആശുപത്രിയിലെ പ്രവേശനം; മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്
text_fieldsന്യൂഡൽഹി: കോവിഡ് പോസിറ്റീവായവരെ മാത്രമല്ല ലക്ഷണങ്ങൾ ഉള്ളവരെയും ആശുപ്രതികളിൽ പ്രവേശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് പുതുക്കിയത്.
കോവിഡ് ബാധിതരായ എല്ലാ രോഗികൾക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ വേണ്ടിയാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
സുപ്രധാന നിർദേശങ്ങൾ ഇവയാണ്:
- കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഒരാളെ അഡ്മിറ്റാക്കുന്നതിന് പോസിറ്റീവ് റിസൾട്ട് നിർബന്ധമില്ല. കേവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷണ വാർഡുകളിൽ പ്രവേശിപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം.
- ഒരു സാഹചര്യത്തിലും രോഗിക്ക് ചികിത്സ നിരസിക്കരുത്. ഏത് പ്രദേശത്തുള്ള രോഗിക്കാണെങ്കിലും ഓക്സിജൻ, അടിയന്തര മരുന്നുകൾ എന്നിവ ആശുപത്രികൾ ഉറപ്പാക്കണം.
- ആശുപത്രി നിൽക്കുന്ന പരിധിക്കുള്ളിലെ താമസക്കാരനല്ലാത്തവർക്കും ചികിത്സ നൽകണം.
- ഒരാൾക്ക് ചികിത്സ ആവശ്യമാണോ എന്നത് മാത്രമായിരിക്കണം ആശുപത്രികളിൽ പ്രവേശിപ്പിക്കാനുള്ള മാനദണ്ഡം. കിടത്തി ചികിത്സ ആവശ്യമില്ലാത്തവർ ആശുപത്രികളിലുണ്ടെങ്കിൽ അവരെ ഡിസ്ചാർജ് ചെയ്ത് വിടണം.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന രാജ്യത്തെ സ്വകാര്യമേഖലയിലേതടക്കമുള്ള മുഴുവൻ ആശുപത്രികൾക്കും പുതുക്കിയ മാനദണ്ഡം ബാധകമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ശനിയാഴ്ച 4,01,078 പേർക്കാണ് പുതുതായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

