Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി മുതൽ വന്ദേമാതരം...

ഇനി മുതൽ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേൽക്കണം, ദേശീയഗാനത്തിന് മുമ്പ് പാടണം; പുതിയ മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ

text_fields
bookmark_border
ഇനി മുതൽ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേൽക്കണം, ദേശീയഗാനത്തിന് മുമ്പ് പാടണം; പുതിയ മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ
cancel
Listen to this Article

ന്യൂഡൽഹി: വന്ദേ മാതരത്തിന് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം, ദേശീയഗാനത്തിന് മുമ്പ് പാടണം, സ്കൂൾ അസംബ്ലികളിൽ പാടണം, തുടങ്ങി നിരവധി മാർഗനിർദേശങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണമാർ തുടങ്ങിയവർ പ​ങ്കെടുക്കുന്ന ചടങ്ങിലും വന്ദേമാതരം ആലപിക്കണമെന്നാണ് നിർദേശം.

അതേസമയം ന്യൂസ് റീൽ, ഡോക്യുമെന്ററി, സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിൽ എഴു​ന്നേറ്റ് നിൽക്കേണ്ടതില്ല. ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിന്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇനി മുതൽ സ്കൂൾ അസംബ്ലികളിലും വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് നിർദേശത്തിൽ പറയുന്നുണ്ട്. ഇതുവരെ വന്ദേമാതരം ആലപിക്കുന്നതിൽ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിലും വന്ദേമാതരം ആലപിക്കണം. കൂടാതെ, ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ദേശീയ ഗാനത്തിലെ ആറ് ചരണങ്ങളും, 1937ൽ കോൺഗ്രസ് നീക്കം ചെയ്ത നാലെണ്ണവും കൂട്ടിച്ചേർക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

ചടങ്ങുകളിലെ രാഷ്ട്രപതിയുടെ വരവും മടക്കവും, പ്രസിഡന്റ് അഖിലേന്ത്യാ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവർണർ/ലെഫ്റ്റനന്റ് ഗവർണർ തന്റെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഔദ്യോഗിക സംസ്ഥാന പരിപാടികളിൽ പ​ങ്കെടുക്കുമ്പോഴും മടങ്ങുമ്പോഴും, ദേശീയ പതാക പരേഡിൽ കൊണ്ടുവരുമ്പോൾ, ഇന്ത്യാ ഗവൺമെന്റ് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സന്ദർഭങ്ങളിലും വന്ദേ മാതരം ആലപിക്കണമെന്നും പുതിയ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.

പൊതുചടങ്ങുകളിൽ വന്ദേമാതരം വരികൾ അച്ചടിച്ച് വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാമെന്നും ഉത്തരവിൽ പറയുന്നു. 2025 ഡിസംബറിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേ മാതരം ചൂടേറിയ ചർച്ചയായി മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemnational songVande MataramVande mataram debate
News Summary - New Guidelines For Vande Mataram: Standing Up Necessary, To Be Sung Before National Anthem
Next Story