മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രിപദം പങ്കിടും; പുതിയ സർക്കാറുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും ചേർന്ന് പുതിയ സർക്കാർക്കാറുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ഇരു പാർട്ടികളും മുഖ്യമന്ത്രിപദം പങ്കിട്ടാവും പുതിയ സർക്കാറുണ്ടാക്കുക. ഇതിനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനോട് ചർച്ച ചെയ്തു. നരേന്ദ്ര മോദിയുമായി വൈകാതെ സംസാരിക്കുമെന്നും റിപബ്ലിക്കൻ പാർട്ടി നേതാവായ അത്തേവാല പറഞ്ഞു. മറാത്ത സംവരണ പ്രശ്നവും ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് മോദിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യസർക്കാർ രൂപീകരിക്കാൻ പറ്റിയ സമയമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

