കാർത്തിക്കെതിരെ പുതിയ തെളിവുമായി സി.ബി.െഎ
text_fieldsന്യൂഡൽഹി: കാർത്തി ചിദംബരത്തിനെതിരെ കുരുക്കു മുറുക്കിയ സി.ബി.െഎ, അഴിമതിക്ക് കൂടുതൽ തെളിവുകൾ കോടതിയിൽ നിരത്തി. ടെലിവിഷൻ കമ്പനിയായ െഎ.എൻ.എക്സ് മീഡിയ (പിന്നീട് 9എക്സ് ആയി) കാർത്തിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പണം കൈമാറിയതിെൻറ നാല് ഇൻവോയ്സുകൾ തെളിവായി കണ്ടെടുത്തിട്ടുണ്ടെന്ന് കോടതിയിൽ ബോധിപ്പിച്ചു. അടുത്തിടെ നടന്ന റെയ്ഡിലാണ് അവ കണ്ടെടുത്തത്. മൊത്തം ഏഴു ലക്ഷം ഡോളറിേൻറതാണിവ.
കാർത്തി കുറെനാൾ നിയന്ത്രിച്ചിരുന്ന അഡ്വാേൻറജ് സ്ട്രാറ്റജിക് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, മെറ്റാരു ബിനാമി സ്ഥാപനമായ നോർത്ത്സ്റ്റാർ സോഫ്റ്റ്വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴിയാണ് പണം കൈമറിഞ്ഞത്. എയർസെൽ, മാക്സിസ് ഇടപാടുകളുമായുള്ള ബന്ധത്തിെൻറ തെളിവുകളും റെയ്ഡിൽ കണ്ടെടുത്തതായി പറയുന്നു. െഎ.എൻ.എക്സ് മീഡിയ ലിമിറ്റഡിെൻറ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുടെ കുറ്റസമ്മത മൊഴി അടിസ്ഥാനപ്പെടുത്തിയാണ് കാർത്തിയെ അറസ്റ്റുചെയ്തതെന്ന് സി.ബി.െഎ വിശദീകരിച്ചു. പിതാവ് പി. ചിദംബരത്തിെൻറ നിർദേശപ്രകാരം ഏഴുലക്ഷം ഡോളർ കാർത്തിക്ക് കൊടുത്തിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. ടെലിവിഷൻ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അംഗീകാരം കിട്ടിയതിെൻറ പ്രതിഫലമായിരുന്നു ആ പണം.
മുഖർജി ദമ്പതികളുടെ മൊഴി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണ കേസിൽ ഡയറക്ടറേറ്റ് കാർത്തിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, ജയിൽശിക്ഷ അനുഭവിക്കുന്നവരുടെ മൊഴി അടിസ്ഥാനപ്പെടുത്തുന്നതിനെ പ്രതിഭാഗം ചോദ്യം ചെയ്തു. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ പീറ്റർ-ഇന്ദ്രാണി ദമ്പതികൾ ഇപ്പോൾ ജയിലിലാണ്. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് 2007ൽ ആദായനികുതി വകുപ്പ് ചില തടസ്സവാദങ്ങൾ പറഞ്ഞതിനെ തുടർന്ന് ധനമന്ത്രി ചിദംബരത്തെ നോർത്ത് ബ്ലോക്ക് ഒാഫിസിലെത്തി കണ്ടിരുന്നതായി മുഖർജി ദമ്പതികൾ പറയുന്നു. മകെൻറ ബിസിനസിൽ ചില സഹായങ്ങളൊക്കെ വേണമെന്ന് ചിദംബരം അവരോട് ആവശ്യപ്പെട്ടു.
തുടർന്ന് ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് കാർത്തിയെ കണ്ടു. കാർത്തി ചോദിച്ചത് 10 ലക്ഷം ഡോളറാണ്. തുടർന്ന് കാർത്തിയുടെ നിയന്ത്രണത്തിലുള്ള അഡ്വാേൻറജ് സ്ട്രാറ്റജിക് കമ്പനിയിലേക്ക് 9.96 ലഷം രൂപ െഎ.എൻ.എക്സ് മീഡിയ നൽകി.
2008 ജൂലൈ 15ന് ചെക്ക് മുഖാന്തരമായിരുന്നു ഇത്. മാനേജ്മെൻറ് കൺസൾട്ടൻസിക്ക് വേണ്ടിയെന്നാണ് ഇൻവോയ്സിൽ കാണിച്ചിരിക്കുന്നത്. ഒമ്പതുമാസം മുമ്പാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, ചതി, കോഴ വാങ്ങൽ, സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കൽ തുടങ്ങിയവയാണ് കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
