Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ...

സ്വകാര്യ വിമാനങ്ങൾക്കായി രാജ്യത്തെ ആദ്യ ടെർമിനൽ ഡൽഹിയിൽ

text_fields
bookmark_border
സ്വകാര്യ വിമാനങ്ങൾക്കായി രാജ്യത്തെ ആദ്യ ടെർമിനൽ ഡൽഹിയിൽ
cancel

ന്യൂഡൽഹി: സ്വകാര്യ വിമാനങ്ങൾക്കായി രാജ്യത്തെ ആദ്യ ടെർമിനൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വരുന്നു. മേയ്​ മാസത്തോടു കൂടി ടെർമിനൽ പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന്​ അധികൃതർ അറിയിച്ചു.

ബിസിനസ്​ ജറ്റുകളുടെയും ചാർ​േട്ടഡ്​ വിമാനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ്​ പ്രത്യേക ടെർമിനൽ പണിതത്​. 70 ലേറെ വിമാനങ്ങൾക്കുള്ള പാർക്കിങ്​ ബേ, രണ്ട്​ എയർക്രാഫ്​റ്റ്​ ഹാ​ങ്ങേഴ്​സ്​, രണ്ട്​ ഫിക്​സഡ്​ ബേസ്​ ഒപ്പറേറ്റേഴ്​സ്​ എന്നീ സൗകര്യങ്ങൾ ടെർമിനലിൽ ഉണ്ടായിരിക്കും. ടെർമിനലിലേക്ക്​ പ്രത്യേക റോഡ്​, മുഗൾ കാലഘട്ടത്തെ ഒാർമിപ്പിക്കുന്ന കൊത്തുപണികൾ, കൃത്രിമ ജലാശയങ്ങൾ എന്നിവയുണ്ട്​.

ദിവസം 60 സർവീസുകൾ നടത്താൻ സാധിക്കും വിധമാണ്​ ടെർമിനൽ ഒരുക്കിയിരിക്കുന്നത്​. ഡൽഹി വിമാനത്താവളത്തിൽ നിന്ന്​ ദിവസം 1200 സർവീസുകൾ നടത്തുന്നുണ്ട്​. കൂട​ാതെ, ഷെഡ്യൂൾ ചെയ്യാത്ത 40-50 ചാർ​േട്ടഡ്​ വിമാനങ്ങളും ഇവിടെ നിന്ന്​ സർവ്വീസ്​ നടത്തുന്നു.

2019 തെരഞ്ഞെടുപ്പ്​ അടുപ്പിച്ച്​ ടെർമിനൽ പ്രവർത്തന സജ്ജമാകുമെന്നാണ്​ കരുതുന്നത്​. ഏപ്രിൽ ഒന്നിന്​ പരീക്ഷണപ്പറക്കൽ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi airportmalayalam newsPrivate Terminal
News Summary - New Delhi airport to have India’s first private jets terminal - India News
Next Story