Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; ഒഡിഷയിൽ മഴ ശക്തമായേക്കും
text_fieldsbookmark_border
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-ഗംഗാനദി പശ്ചിമ ബംഗാൾ തീരങ്ങളിലുമാണ് ചക്രവാതച്ചുഴി രൂപപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് മേഖലകൾ ഉൾപ്പെടുന്ന പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് ചക്രവാതച്ചുഴി നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതിനനുസരിച്ച് ഒഡീഷയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂലൈ 18ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

