ആഞ്ഞുവീശിയ ‘ഗജ’ക്കിടെ ജനനം; ഇവൾ ഗജശ്രീ
text_fieldsചെന്നൈ: ആഞ്ഞടിച്ച് വൻനാശം വിതച്ച ഗജ ചുഴലിക്കാറ്റിനിടെ നാഗപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനിച്ച കുഞ്ഞിന് മാതാപിതാക്കൾ ‘ഗജശ്രീ’യെന്ന് പേരിട്ടു. വൈദ്യുതി നിലച്ച രാത്രിയിൽ നഴ്സുമാരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ടോർച്ചുകളുടെ വെളിച്ചത്തിലായിരുന്നു പ്രസവം. തെക്കളത്തൂർ രമേഷിെൻറ ഭാര്യ മഞ്ജുളയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
പ്രസവസമയത്ത് ജനൽ വഴി മുറിയിലേക്ക് മഴച്ചാറ്റൽ അടിച്ചുകയറിയെന്നും ഇരുട്ടുനിറഞ്ഞ മുറിയിൽ പ്രസവവേദനയോടെ കഴിഞ്ഞ നിമിഷങ്ങൾ മറക്കാനാവില്ലെന്ന് മഞ്ജുള പറഞ്ഞു. ഇവർക്ക് കനിഷ്കയെന്ന രണ്ട് വയസ്സുള്ള മറ്റൊരു മകളുണ്ട്. ചുഴലിക്കാറ്റിൽ നാഗപട്ടണത്ത് വൻ നാശമുണ്ടായതിനൊപ്പം ആയിരക്കണക്കിന് വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
