ഗുർമീത് സിങ് അനുയായികളെക്കൊണ്ട് ആത്മഹത്യ ചെയ്യിച്ചിരുന്നെന്ന്
text_fieldsചണ്ഡിഗഢ്: കേസുകളിൽനിന്ന് രക്ഷപ്പെടാൻ ദേര സച്ചാ സൗദ ആചാര്യൻ ഗുർമീത് റാം റഹീം സിങ് അനുയായികളെക്കൊണ്ട് ആത്മഹത്യ വരെ ചെയ്യിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ. ഗുർമീതിെൻറ അടുത്ത അനുയായി ആയിരുന്ന രാംകുമാർ ബിഷ്ണോയ് ആണ് പഞ്ചാബ് -ഹരിയാന ഹൈകോടതിയിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്. ദേര ഭക്തർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ സി.ബി.െഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം.
കോടതിയെയും സർക്കാറിനെയും സമ്മർദത്തിലാക്കാനാണ് ഗുർമീത് ഇൗ ആത്മഹത്യ തന്ത്രം പ്രയോഗിച്ചതെന്ന് ഹരജിയിൽ പറയുന്നു. ബലാത്സംഗക്കേസിൽ വിധി പറഞ്ഞ ദിവസം കോടതി പരിസരത്തും മറ്റും അനുയായികൾ ആത്മഹത്യ ചെയ്തിരുന്നു. ദേര അനുയായികളായിരുന്ന ഗുരുദാസ് സിങ് തൂർ, ഖാട്ടാ സിങ് എന്നിവരും ഇൗ ആരോപണം ശരിവെക്കുന്നു. ഗുർമീത് അനുയായികളെ മൃഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതത്രേ.
ബലാത്സംഗം ഉൾെപ്പടെ കേസുകളിൽ പ്രതിസ്ഥാനത്തുള്ളപ്പോഴും ഗുർമീത് കോടതിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല. തന്നെ കോടതിയിലെത്തിച്ചാൽ കലാപം ഉണ്ടാകുമെന്ന് ബോധ്യപ്പെടുത്താൻ എന്തും ചെയ്യാൻ മടിക്കാത്ത അനുയായികളെ കോടതി വളപ്പുകളിൽ ആത്മഹത്യ ചെയ്യിക്കുകയാണത്രേ ഗുർമീതിെൻറ രീതി. ഇതുകാരണം മിക്കപ്പോഴും വിഡിയോ കോൺഫറൻസ് മുഖാന്തരമായിരുന്നു വിചാരണ. ക്രമസമാധാന പ്രശ്നം ഉയർത്തി കോടതിയിൽ ഹാജരാക്കുന്നത് ഒഴിവാക്കാൻ ഹരിയാന പൊലീസും ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
