ഗാന്ധിജി വെടിയേറ്റപ്പോൾ ഹേരാം എന്ന് വിളിച്ചില്ലെന്ന് പറഞ്ഞിട്ടില്ല - കല്യാണം
text_fieldsചെന്നൈ: മരണ സമയത്ത് മഹാത്മാ ഗാന്ധിജി ‘ഹേ രാം’ എന്ന് ഉച്ചരിച്ചിട്ടില്ലെന്ന് പറഞ്ഞ് രാജ്യെത്ത ഞെട്ടിച്ച വെങ്കിട്ട കല്യാണം തെൻറ വാക്കുകൾ തെറ്റിദ്ധരിച്ചതാണെന്ന ആരോപണവുമായി രംഗത്ത്.
ഗാന്ധിജി ഹേ രാം എന്ന് ഉച്ചരിച്ചിട്ടില്ലെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല. ഹേ രാം എന്ന് ഗാന്ധിജി പറയുന്നത് താൻ കേട്ടിട്ടില്ല എന്നാണ് പറഞ്ഞതെന്ന് വെങ്കിട്ട കല്യാണം പി.ടി.െഎയോട് പറഞ്ഞു. വെടിയേറ്റപ്പോൾ കൂടിയിരുന്നവരെല്ലാവരും ബഹളം വെക്കുകയായിരുന്നു. അതിനാൽ എനിക്ക് ഒന്നും കേൾക്കാൻ സാധിച്ചില്ല. അദ്ദേഹം ഹേ രാം എന്ന് പറഞ്ഞിരിക്കാം. പേക്ഷ, ഞാൻ കേട്ടിട്ടില്ല- കല്യാണം പറഞ്ഞു.
1943 മുതൽ 1948 വരെ ബാപ്പുവിെൻറ പേഴ്സണൽ സെക്രട്ടറിയായിരുന്നു വെങ്കിട്ട കല്യാണം. 1948 ജനുവരി 30 ന് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുേമ്പാൾ ആ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു കല്യാണം. ഗാന്ധിയെ ഗോഡ്സെ െകാന്നത് ഒരു തവണയാണ്. എന്നാൽ ഗാന്ധി നൽകിയ പാഠങ്ങൾ പിന്തുടരാത്ത രാഷ്ട്രീയക്കാർ ദിവസവും അദ്ദേഹത്തെ കൊന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2006ൽ കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗോഡ്സെയുടെ വെടിയേറ്റ് വീഴുേമ്പാൾ ഗാന്ധി ഹേ രാം എന്ന് ജപിച്ചിട്ടില്ലെന്ന് കല്യാണം പറഞ്ഞത്. തുടർന്ന് ഗാന്ധിജിയുെട കൊച്ചുമകൻ തുഷാർ ഗാന്ധിയടക്കമുള്ളവർ കല്യാണത്തെ വിമർശിച്ചിരുന്നു.