രാഷ്ട്രീയം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല –മോദി
text_fieldsന്യൂഡൽഹി: രാഷ്ട്രീയം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഇപ്പോൾ അതിെൻറ ഭാഗമായ ി മാറിയതിനാൽ ജനനന്മക്കായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ ്ട്രീയമല്ലായിരുന്നെങ്കിൽ മറ്റെന്തെന്നത് കുഴക്കുന്ന ചോദ്യമാണെന്നും മൻകി ബാത് റേഡിയോ പരിപാടിയുടെ ഭാഗമായി എൻ.സി.സി കാഡറ്റുകളുമായി സംവദിക്കുന്നതിനിടെ മോദി പറഞ്ഞു.
എല്ലാ കുട്ടികൾക്കും വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഭാവിസ്വപ്നങ്ങൾ പലതായിരിക്കും. എന്നാൽ, എെൻറ ആഗ്രഹങ്ങളിൽ രാഷ്ട്രീയം കടന്നുവന്നിരുന്നില്ല. ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ ജനനന്മക്കായി പ്രവർത്തിക്കാമെന്നാണ്. മുമ്പ് വായന ഇഷ്ടമായിരുന്നു. ഗൂഗ്ൾ വന്നതോടെ സംശയങ്ങൾ ഗൂഗ്ളിൽ ലഭിക്കുമെന്നായതോടെ വായന കുറഞ്ഞെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
