ബി.ജെ.പിയുമായി ഇനി സഖ്യത്തിനില്ല –ശിവസേന
text_fieldsമുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക് മൽസരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇനി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതൽ പോരാട്ടം ആരംഭിച്ചുവെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് താക്കറെ പറഞ്ഞു.
എൻ.സി.പി നേതാവ് ശരത് പവാറിന് പത്മവിഭൂഷൻ പുരസ്കാരം നൽകിയതിനു പിന്നാലെയാണ് ഉദ്ധവിെൻറ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി, എൻ.സി.പിയുമായി അടുക്കുന്നതിെൻറ സൂചനയാണ് പുതിയ ഈ നീക്കമെന്നാണ് കരുതുന്നത്. 2014ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസുമായുണ്ടായിരുന്ന സഖ്യം എൻ.സി.പി പിരിഞ്ഞത്. പിന്നീട് ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ‘പത്മ അവാർഡുകളിൽ ഒരെണ്ണം ഗുരുദക്ഷിണയാണ്’ എന്നാണ് ശരദ് പവാറിെൻറ പേര് പറയാതെ ഉദ്ധവിെൻറ പരാമർശം.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനും ശിവസേന തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
