Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തിനായി ശക്​തമായ...

രാജ്യത്തിനായി ശക്​തമായ തീരുമാനങ്ങളെടുക്കാൻ ഭയപ്പെടാറില്ല- മോദി

text_fields
bookmark_border
NarendraModi
cancel

യാങ്കൂൺ: നോട്ട്​ അസാധുവാക്കലിനെ ന്യായീകരിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തി​​​െൻറ നൻമക്കായി ശക്​തവും കഠിനവുമായ തീരുമാനങ്ങളെടുക്കാൻ ത​​​െൻറ സർക്കാർ മടിക്കില്ലെന്ന്​ മോദി പറഞ്ഞു. യാങ്കൂണിലെ ഇന്ത്യൻ ജനതയെ അഭിമുഖീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്​ട്രീയത്തേക്കാൾ രാജ്യമാണ്​ വലുത്​ എന്നതു​െകാണ്ടാണ്​ ത​​​െൻറ സർക്കാർ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നോട്ട്​ അസാധുവാക്കൽ തീരുമാനത്തെ പരാമർശിച്ചതോ​െടാപ്പം പാക്​ അധീന കശ്​മീരിൽ നടത്തിയ സർജിക്കൽ സ്​ട്രൈക്ക്​, സർക്കാറി​​​െൻറ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കരുതുന്ന ചരക്ക്​ സേവന നികുതി തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ദേശതാത്​പര്യത്തിന്​ വേണ്ടി പ്രവർത്തിക്കു​േമ്പാൾ ശക്​തമായ തീരുമാനങ്ങളെടുക്കാൻ ഭയ​െപ്പടാറില്ല. കാരണം, തങ്ങൾക്ക്​ കക്ഷി രാഷ്​ട്രീയത്തേക്കൾ വലുതാണ്​ രാജ്യതാത്​പര്യം. സർജിക്കൽ സ്​ട്രൈക്കാവ​െട്ട, നോട്ട്​ അസാധുവാക്കലാക​െട്ട, ജി.എസ്​.ടി ആക​െട്ട, എല്ലാ തീരുമാനങ്ങളും ഭയമോ സംശയമോ കൂടാതെയാണ്​ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ജി.എസ്​.ടി വന്നതു മൂലം സത്യസന്ധമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഉണ്ടായി. കോടിക്കണക്കിന്​ രൂപ നികുതി നൽകാതെ ബാങ്കുകളിൽ ഒളിപ്പിച്ചവരെ നോട്ട്​ നിരോധനം മൂലം വെളിച്ചത്തു​െകാണ്ടുവരാനായി. കള്ളപ്പണം വെളുപ്പിച്ച രണ്ടു ലക്ഷം കമ്പനികളുടെ രജിസ്​ട്രേഷൻ കഴിഞ്ഞ മൂന്നു മാസത്തിനിടെ റദ്ദാക്കി​െയന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ചിലരുടെ തെറ്റിന്​ 125കോടി ജനങ്ങൾക്ക്​ പിഴയൊടുക്കുന്നത്​ അംഗീകരിക്കാനാകില്ല. എവിടെ നിന്നാണ്​ കള്ളപ്പണം വരുന്നതെന്നും എവിടേക്കാണ്​ പോകുന്നതെന്നുമുള്ളതി​​​െൻറ ഒരു സൂചനയുമില്ലായിരുന്നെന്നും ​അദ്ദേഹം വ്യക്​തമാക്കി. 

തങ്ങൾ  ഇന്ത്യയെ പരിഷ്​കരിക്കുകയല്ല, പരിവർത്തനം ചെയ്യുകയാണ്​. ഇന്ത്യയിൽ മാറ്റം വരുത്തുകയല്ല, പുതിയ ഇന്ത്യയെ നിർമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ട്​ അസാധുവാക്കൽ ദുരന്തമായിരുന്നെന്നും അത്​ പരാജയമായിരുന്നെന്നുമുള്ള പ്രതിപക്ഷത്തി​​​െൻറ വിമർശനത്തി​​​െൻറ പശ്​ചാത്തലത്തിലാണ് പ്രധാനമന്ത്രിയു​െട പ്രസംഗം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstSurgical Strikesdemonetizationmalayalam news
News Summary - Never Afride Of Take Strong Decisions for country Says Modi -India News
Next Story