അരുണാചൽപ്രദേശിെൻറ അസ്തിത്വം അംഗീകരിക്കുന്നില്ലെന്ന് ചൈന
text_fieldsബെയ്ജിങ്: അരുണാചൽപ്രദേശിെൻറ അസ്തിത്വം തങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ചൈന. ചൈനീസ് സൈന്യം അരുണാചൽപ്രദേശ് അതിർത്തി ലംഘിച്ച് 200 മീറ്റർ ഇന്ത്യയിലേക്ക് കടന്നുകയറി എന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യവക്താവ് ജെങ് ഷുയാങ്. എന്നാൽ, അതിർത്തിലംഘന വാർത്തയെക്കുറിച്ച് വക്താവ് പ്രതികരിച്ചില്ല. അരുണാചൽപ്രദേശ് ദക്ഷിണ തിബത്തിെൻറ ഭാഗമാണെന്നാണ് ചൈനീസ് അവകാശവാദം.
അതിർത്തിപ്രശ്നം പരിശോധിക്കാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച സംവിധാനമുെണ്ടന്ന് ജെങ് ഷുയാങ് പറഞ്ഞു. അതുവഴി പ്രശ്നം കൈകാര്യം ചെയ്യാനാകും. ഡിസംബർ അവസാനം അരുണാചൽപ്രദേശിലെ അതിർത്തി ജില്ലയായ അപ്പർ സിയാങ്ങിലെ ബൈസിങ് ഗ്രാമത്തിലേക്ക് ചൈനീസ് സൈന്യം നുഴഞ്ഞുകയറിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് എക്സേവറ്ററടക്കമുള്ള നിർമാണസാമഗ്രികൾ സൈന്യം ചൈനീസ് സൈന്യത്തിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
