നെറ്റ്‍വർക്ക് തകരാർ; മുംബൈ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ വൈകി
text_fieldsമുംബൈ വിമാനത്താവളം
മുംബൈ: ഇന്റർനെറ്റ് തകരാർ സംഭവിച്ചതോടെ മുംബൈ വിമാനത്താവളത്തിലെ ചെക്ക് ഇൻ സിസ്റ്റം തകിടം മറിഞ്ഞ് നിരവധി വിമാന സർവീസുകൾ വൈകി. എയർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി വിമാനകമ്പനികളുടെ വിമാനങ്ങളെയാണ് അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധി ബാധിച്ചത്.
എയർ ഇന്ത്യ സംഭവത്തെക്കുറിച്ച് യാത്രക്കാരെ ധരിപ്പിച്ചു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെ പുറംകരാറുകാർ നൽകുന്ന നെറ്റ് വർക്കിലുണ്ടായ തകരാറു കാരണം എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസുകൾ വൈകുന്നതായി എയർ ഇന്ത്യ ഔദ്യേകഗികമായി ഇറക്കിയ അറിയിപ്പിൽ പറയുന്നു. എന്നാൽ വൈകാതെ പ്രശ്നം പരിഹരിച്ചതായും അറിയിപ്പിൽ പറയുന്നു. പ്രതിസന്ധി പൂർണമായും പരിഹരിക്കുന്നതുവരെ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അവർ അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

