തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നില്ല; ഐ.ആർ.സി.ടി.സി സിസ്റ്റത്തിനെതിരെ വ്യാപക പരാതി
text_fieldsന്യൂഡൽഹി: ഐ.ആർ.സി.ടി.സി സിസ്റ്റത്തിലെ തകരാർ മൂലം തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി. ഐ.ആർ.ടി.സി വെബ്സൈറ്റിലേക്കും ആപിലേക്കും ലോഗ് ഇൻ ചെയ്യുമ്പോൾ ഇറർ മെസേജ് വരുന്നുവെന്നാണ് യുസർമാർപരാതിപ്പെടുന്നത്. വെബ്സൈറ്റിന് പുറമേ ആപ്പിലും ഇതേ പ്രശ്നം അനുഭവപ്പെടുന്നുണ്ട്.
ബ്രോക്കർമാർക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഐ.ആർ.സി.ടി.സി സംവിധാനത്തിൽ പിഴവുണ്ടാക്കുന്നതെന്നും എപ്പോൾ ബുക്ക് ചെയ്യാൻ ശ്രമിച്ചാലും ഇതേ അവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് ഐ.ആർ.സി.ടി.സി യൂസർമാരിലൊരാൾ പരാതിപ്പെടുന്നു. നേരത്തെ തൽക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് റെയിൽവേ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു.
ഐ ആര്‍ സി ടി സി പ്ലാറ്റ്‌ഫോമില്‍ 13 കോടിയിലധികം സജീവ ഉപഭോക്താക്കളുണ്ട്. എന്നാല്‍ ഇവരില്‍ ഏകദേശം പത്ത് ശതമാനം മാത്രമേ ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളൂ. ഓട്ടോമേറ്റഡ് ടൂളുകള്‍ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2.4 കോടി ഐ ആര്‍ സി ടി സി അക്കൗണ്ടുകള്‍ റെയില്‍വേ ബ്ലോക്ക് ചെയ്തിരുന്നു. 20 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

