Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എയെ എതിർത്ത...

സി.എ.എയെ എതിർത്ത നേതാജിയുടെ ചെറുമകനെ ബി.ജെ.പി നേതൃസ്​ഥാനത്തുനിന്ന്​ പുറത്താക്കി

text_fields
bookmark_border
സി.എ.എയെ എതിർത്ത നേതാജിയുടെ ചെറുമകനെ ബി.ജെ.പി നേതൃസ്​ഥാനത്തുനിന്ന്​ പുറത്താക്കി
cancel
camera_alt??.??.?? ???????????? ????? ?????????? ????????????????? ???????????? ??????????? ?????

കൊൽക്കത്ത: നേതാജിയുടെ ചെറുമകനും ബി.ജെ.പി പശ്​ചിമബംഗാൾ വൈസ്​ പ്രസിഡൻറുമായ ചന്ദ്രകുമാർ ബോസിനെ സി.എ.എയെ എതിർത്തതി​​െൻറ പേരിൽ​ സ്​ഥാനത്തുനിന്ന്​ പുറത്താക്കി. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ചുള്ള തന്ത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു. 

അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്​ ബംഗാളിൽ ബി.ജെ.പി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്​. മമത ബാനർജിയെ അട്ടിമറിച്ച് സംസ്ഥാനത്ത് ആദ്യ ബി.ജെ.പി സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോസ് ശബ്ദമുയർത്തിയിരുന്നു. അയൽരാജ്യങ്ങളിൽ പീഡനത്തിനിരയാകുന്ന എല്ലാവർക്കും പൗരത്വം നൽകണമെന്നും മുസ്​ലിംകളെ ഒറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അദ്ദേഹം നിരവധി തവണ കത്തയിച്ചിരുന്നു.

സി‌.എ‌.എ വിഷയത്തിൽ പാർട്ടി നിലപാടിനെ എതിർത്തതിനാലാണ്​ തന്നെ പുറത്താക്കിയതെന്ന്​ ബോസ് മാധ്യമങ്ങളോട്​ പറഞ്ഞു. എന്നാൽ, അദ്ദേഹം  രാഷ്ട്രീയമായി അപ്രസക്തനാണെന്നും പതിവായി പാർട്ടിയെ അപമാനിക്കുന്നുവെന്നും ബി.ജെ.പി നേതൃത്വം ആരോപിച്ചു. എങ്കിലും അദ്ദേഹം പാർട്ടി അംഗമായി തുടരുമെന്നും ഇവർ പറഞ്ഞു.

പുറത്താക്കപ്പെടുന്നതിന് മുമ്പ് തന്നോട് ആലോചിച്ചിട്ടില്ലെന്നും തീരുമാനം വ്യക്തിപരമായി അറിയിച്ചിട്ടില്ലെന്നും ബോസ് പറഞ്ഞു. അംഫൻ ചുഴലിക്കാറ്റുമായി ബന്ധ​െപപടട്​ 10 ദിവസം മുമ്പ് കേന്ദ്ര നേതാക്കളുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. തന്നെ ഒഴിവാക്കുമെന്ന സൂചനകളൊന്നും അന്ന്​ നേതാക്കൾ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalnetajichandra boseBJPBJPCitizenship Amendment Act
News Summary - Netaji’s grandnephew dropped as Bengal BJP VP
Next Story