നേപ്പാളിൽ വിദേശികൾക്ക് കോവിഡ് ടെസ്റ്റ് നിർത്തി; ആയിരക്കണക്കിന് പ്രവാസികൾ കുടുങ്ങി
text_fieldsദുബൈ: ഇന്ത്യയിൽ നിന്നുള്ള ഗൾഫ് യാത്രക്കാരുടെ ഇടത്താവളമായ േനപ്പാളിൽ വിദേശികൾക്ക് കോവിഡ് പരിശോധന നിർത്തി. നേപ്പാൾ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ച് സർക്കുലർ പുറത്തിറക്കിയത്. ഇതോടെ സൗദിയിലേക്ക് പുറപ്പെടുന്നതിനായി നേപ്പാളിൽ എത്തിയ ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിലായി.
യു.എ.ഇ, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്രാവിലക്കുണ്ട്. ഇവിടേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത് നേപ്പാളിനെയാണ്. യു.എ.ഇയിലേക്കും ഒമാനിലേക്കുമുള്ളവർ നിലവിൽ നേപ്പാളിൽ എത്തിയിട്ടില്ലെങ്കിലും നിരവധി സൗദി യാത്രികരാണ് നേപ്പാളിൽ നിലവിലുള്ളത്. കോവിഡ് ടെ്സറ്റില്ലാതെ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. നേപ്പാളിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപെടുത്തിയത്. നേപ്പാൾ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബം, നേപ്പാളിൽ ദീർഘകാലം താമസിക്കുന്ന വിദേശികൾ എന്നിവർക്ക് മാത്രമായി ആർ.ടി. പി.സി.ആർ ടെസ്റ്റ് പരിമിതപ്പെടുത്തി.
ലക്ഷം രൂപ വരെ മുടക്കിയാണ് പലരും നേപ്പാളിൽ എത്തിയിരിക്കുന്നത്. ഇവരിൽ ചിലർ ദുബൈ വഴി സൗദിയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്കും സൗദി വിലക്കേർപെടുത്തിയതോടെ നേപ്പാളിലേക്ക് പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

