Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനസരോവർ പാതനിർമാണം:...

മാനസരോവർ പാതനിർമാണം: ഇന്ത്യൻ അംബാസഡറെ നേപ്പാൾ വിളിപ്പിച്ചു

text_fields
bookmark_border
മാനസരോവർ പാതനിർമാണം: ഇന്ത്യൻ അംബാസഡറെ നേപ്പാൾ വിളിപ്പിച്ചു
cancel

കാഠ്​മണ്ഡു: ഉത്തരാഖണ്ഡിലെ ചൈനീസ്​ അതിർത്തിയോട്​ ചേർന്ന്​ ലിപുലേഖ്​ ചുരവുമായി ബന്ധിപ്പിച്ച്​ മാനസരോവറിലേക്ക്​ റോഡ്​ നിർമിച്ചതിൽ നേപ്പാളിന്​ പ്രതിഷേധം. ഇന്ത്യൻ അംബാസഡർ വിനയ്​ മോഹൻ ഖത്രയെ നേപ്പാൾ വിളിച്ചുവരുത്തി.

ലിപുലേഖ്​ ചുരത്തി​​െൻറ തെക്കെ അറ്റത്തെ കാലാപാനി എന്ന പ്രദേശം തങ്ങളുടെതാണെന്നാണ്​ നേപ്പാളി​​െൻറ വാദം. ഇന്ത്യ-നേപ്പാൾ-തിബറ്റ്​ അതിർത്തിയിലാണിത്​. 

െവള്ളിയാഴ്​ച പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ റോഡ്​ ഉദ്​ഘാടനം ചെയ്​തതുമുതൽ നേപ്പാൾ പ്രതിഷേധത്തിലാണ്​​. അതിർത്തി തർക്കങ്ങൾക്ക്​ ചർച്ചയിലൂടെ പരിഹാരം കാണാമെന്ന്​ ഇരു രാജ്യങ്ങളും എത്തിച്ചേർന്ന ധാരണക്ക്​ എതിരാണ്​ ഇന്ത്യയുടെ ഏകപക്ഷീയ പ്രവൃത്തിയെന്ന്​ നേപ്പാൾ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. മറുപടിയായി റോഡ്​ നിർമിച്ചത്​ ഇന്ത്യൻ അധീനമേഖലയിലാണെന്നും രാജ്​നാഥ്​ സിങ്​ അറിയിച്ചു. 

ചൈന അതിർത്തിക്കരികിലൂടെ കൈലാസ്​ മാനസരോവറിലേക്ക്​ എളുപ്പമെത്താൻ സഹായിക്കുന്നതാണ്​ പുതിയ പാത​. 80 കി.മി നീളമുള്ള റോഡ്​ സമുദ്രനിരപ്പിൽനിന്ന്​ 1700 അടി ഉയരത്തിലാണ് സ്​ഥിതിചെയ്യുന്നത്​​. ​2008ലാണ്​ ഇന്ത്യ റോഡ്​നിർമാണം ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalindian ambassadorKailashMansarovarIndia News
News Summary - Nepal Summons Indian Ambassador Over Road Built For Kailash Mansarovar
Next Story