Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത നേപ്പാൾ ഭൂപടത്തിന് ഉപരിസഭയുടെ അംഗീകാരം

text_fields
bookmark_border
nepal-map.jpg
cancel

കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെന്‍റിന്‍റെ ഉപരിസഭയിൽ പാസായി. 57 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ ഒറ്റ വോട്ടും എതിരായി വന്നില്ല. ബില്ലിന് അധോസഭ ശനിയാഴ്ച അംഗീകാരം നൽകിയിരുന്നു. പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസായതോടെ ഇനി പ്രസിഡന്‍റിന്‍റെ അംഗീകാരം മാത്രമേ ലഭിക്കേണ്ടതുള്ളൂ. 

ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങൾ സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് നേപ്പാൾ ഭൂപടം പരിഷ്ക്കരിക്കുന്നത്. അതിർത്തി പ്ര‌ശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചർച്ചകൾക്കായി ഇന്ത്യ നീക്കം നടത്തുന്നതിനിടയിലാണ് നേപ്പാളിന്‍റെ ഭാഗത്തു നിന്ന് പ്രകോപനപരമായ നടപടിയുണ്ടാകുന്നത്. 

LATEST VIDEO

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nepal map- India news
Next Story