Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹപ്രവർത്തകർക്ക്​...

സഹപ്രവർത്തകർക്ക്​ സസ്​പെൻഷൻ; നെല്ലൂരിൽ നഴ്​സുമാർ പ്രതിഷേധവുമായി രംഗത്ത്​

text_fields
bookmark_border
nellore-ggh-nurses-protest
cancel

നെല്ലൂർ: സഹപ്രവർത്തകരായ രണ്ടു നഴ്​സുമാരെ അധികൃതർ സസ്​പെൻഡ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ ആന്ധ്ര പ്രദേശിലെ നെല്ലൂർ സർക്കാർ ജനറൽ ആശുപത്രിയിലെ നൂറോളം വരുന്ന നഴ്​സുമാർ ജോലിയിൽ നിന്ന്​ വിട്ടു നിന്ന്​ പ്രതിഷേധിച്ചു. 

രണ്ട്​ പേരുടേയും സസ്​പെൻഷൻ പിൻവലിക്കണമെന്നും അവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്​ സമരം. കുടുംബത്തെ പോലും ദിവസങ്ങളോളം പിരിഞ്ഞ്​ ജീവൻ അപകടത്തിലാക്കി കോവിഡ്​ ​ബാധിതരെ ശുശ്രൂഷിക്കുകയും കോവിഡിനെതിരെ പോരാടുകയും ചെയ്യുമ്പോഴാണ്​ ആശുപ​ത്രി അധികൃതർ രണ്ട്​ നഴ്​സുമാരെ സസ്​പെൻഡ്​ ചെയ്​തതെന്ന്​ സമരക്കാർ ആരോപിച്ചു.

സസ്​പെൻഡ്​ ചെയ്​ത നടപടി ശരിയായില്ലെന്നും രണ്ട്​ പേരേയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും സമരത്തിലുള്ള നഴ്​സുമാർ ആവശ്യപ്പെട്ടു.

തിങ്കളാഴ്​ചയാണ്​ ഐസൊലേഷൻ വാർഡിൽ കോവിഡ്​ ബാധിതർക്ക്​ സേവനം നൽകുന്നതിൽ വീഴ്​ച വരുത്തിയെന്ന്​ കാണിച്ച്​ രണ്ട്​ നഴ്​സുമാരെ സസ്​പെൻഡ്​ ചെയ്യുകയും രണ്ട്​ ഡോക്​ടർമാർക്ക്​ മെമ്മോ നൽകുകയും ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurse protestmalayalam newsindia news
News Summary - Nellore Govt Hospital nurses stage protest against suspension of 2 nurses -india news
Next Story