നെല്ലൈ കണ്ണൻ റിമാൻഡിൽ
text_fieldsചെന്നൈ: പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രസംഗത്തിന് അറസ്റ്റിലായ തമിഴ് എഴുത്തുകാരനും പ്രഭാഷകനുമായ നെല്ലൈ കണ്ണനെ തിരുനൽവേലി ജില്ല സെഷൻസ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡിസംബർ 27ന് മേേലപാളയത്ത് എസ്.ഡി.പി.െഎ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് ബി.ജെ.പി ഭാരവാഹികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ബുധനാഴ്ച രാത്രി പെരമ്പലൂരിലെ ഹോട്ടലിൽനിന്നാണ് നെല്ലൈ കണ്ണനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെ തിരുനൽവേലി ഗവ. ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയതിനുശേഷമാണ് കോടതിയിലെത്തിച്ചത്.
നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മറീന ബീച്ചിൽ പ്രതിഷേധിച്ച ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി എച്ച്. രാജ, പൊൻരാധാകൃഷ്ണൻ ഉൾപ്പെടെ 311 പേർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.
പൊലീസ് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
