Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെയ്​ഫ്യൂ റിയോ...

നെയ്​ഫ്യൂ റിയോ ലോക്​സഭാംഗത്വം രാജിവെച്ചു

text_fields
bookmark_border
നെയ്​ഫ്യൂ റിയോ ലോക്​സഭാംഗത്വം രാജിവെച്ചു
cancel

ന്യൂഡൽഹി: നാഗാലാൻഡ്​ നിയമസഭയിലേക്ക്​ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്ന്​ മുൻ മുഖ്യമന്ത്രികൂടിയായ നെയ്​ഫ്യൂ റിയോ ലോക്​സഭാംഗത്വം രാജിവെച്ചു. സ്​പീക്കർ സുമിത്ര മഹാജൻ രാജി സ്വീകരിച്ചു. ഇൗ മാസം ആദ്യം നടന്ന നിയമസഭതെരഞ്ഞെടുപ്പിൽ എതിരാളി പിന്മാറിയതിനെ തുടർന്നാണ്​ വടക്കേ അൻഗാമി^2 മണ്ഡലത്തിൽനിന്ന്​ റിയോ തെരഞ്ഞെടുക്കപ്പെട്ടത്.

നാഗ പീപ്ൾ ഫ്രണ്ടിൽനിന്ന്​ രാജിവെച്ച്​ നാഷനലിസ്​റ്റ്​ ഡെമോക്രാറ്റിക്​ പ്രോഗ്രസിവ്​ പാർട്ടിയിൽ ചേർന്നാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. 60 അംഗ നിയമസഭയിൽ 40 മണ്ഡലങ്ങളിലാണ്​ പാർട്ടി മത്സരിച്ചത്​. 20 മണ്ഡലങ്ങളിൽ സഖ്യകക്ഷിയായ ബി.ജെ.പിയാണ്​ സ്​ഥാനാർഥികളെ നിർത്തിയത്​. മാർച്ച് മൂന്നിനാണ്​ ഫലപ്രഖ്യാപനം. മൂന്നുതവണ നാഗാലാൻഡ്​ മുഖ്യമന്ത്രിയായിട്ടുണ്ട്​. സംസ്​ഥാനത്തെ ഏക ലോക്​സഭ മണ്ഡലത്തിൽനിന്ന്​ 2014 ലെ പൊതു തെരഞ്ഞെടുപ്പിലാണ്​ റിയോ തെരഞ്ഞെടുക്കപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsloksabha memberNeiphiu Rio
News Summary - Neiphiu Rio Resigned Loksabha Membership
Next Story