Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടുമുറ്റത്തെ ചെടി...

വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന്​ 12കാരിയെ അയൽവാസി തീകൊളുത്തി

text_fields
bookmark_border
Fire
cancel

പട്​ന: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന്​ 12കാരിയെ അയൽവാസി തീകൊളുത്തി. ബിഹാറിലെ ബെ​ഗുസാരയ്​ ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ്​ സംഭവം.

പ്രതിയായ സിക്കന്തർ യാദവിനെതിരെ ​െപാലീസ്​ കേസെടുത്തു. സിക്കന്തറിന്‍റെ വീടിന്​ സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. കളിക്കുന്നതി​നിടെ അബദ്ധത്തിൽ പെൺകുട്ടി വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തു​. ഇതുകണ്ടതോടെ സിക്കന്തറും ഭാര്യയും മകളും ചേർന്ന്​ പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. ശേഷം പെൺകുട്ടിയുടെ ദേഹത്ത്​ മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിക്കന്തർ യാദവിനെ അറസ്റ്റ്​ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും ഡി.എസ്​.പി നിഷിദ്​ പ്രിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharCrime NewsFiring
News Summary - Neighbour sets 12 year old girl on fire for uprooting plant in Bihar
Next Story