ഡൽഹിയിൽ ഏഴുവയസുകാരിയെ അയൽവാസി ബലാത്സംഗത്തിനിരയാക്കി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സീമാപുരി ഏരിയയിൽ ഏഴുവയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു. സംഭവത്തിൽ 21 കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച രാത്രി വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസി പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി രക്തസ്രാവത്തെ തുടർന്ന് അവശയാവുകയും മാതാവിനോട് പീഡനവിവരം പറയുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാവിെൻറ പരാതിയിൽ സീമാപുരി പൊലീസ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ആക്രി കച്ചവടക്കാരനായ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
ജനനേന്ദ്രിയത്തിൽ വാട്ടർ പൈപ്പ് കയറ്റിയ ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റതു മൂലമാണ് അമിത രക്തസ്രാവമുണ്ടായതെന്നും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
ബലാത്സംഗത്തിനിരയായാ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും പുന:രധിവസിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ആവശ്യപ്പെട്ടു.