Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യക്കുനേരെ ഭർത്താവെറിഞ്ഞ കല്ലേറുകൊണ്ട് അയൽവാസി മരിച്ചു
text_fieldsbookmark_border
ബംഗളൂരു: കുടുംബ വഴക്കിനെതുടർന്ന് ഭാര്യക്കുനേരെ ഭർത്താവെറിഞ്ഞ ക ല്ലേറുകൊണ്ട് അയൽവാസി മരിച്ചു.ജെ.ജെ. നഗറിലാണ് സംഭവം. അയൽവാസിയാ യ ലളിതമ്മയാണ്(50) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.45ഒാടെയാണ് മഞ്ജുനാഥും ഭാര്യ സുനന്ദയും തമ്മിൽ വാഗ്വാദവും അടിപിടിയും ഉണ്ടായത്. മഞ്ജുനാഥ് സുനന്ദയെ മർദിക്കാൻ തുടങ്ങിയ ബഹളം കേട്ടാണ് ലളിതമ്മ എത്തിയത്. മഞ്ജുനാഥിൽനിന്ന് സുനന്ദയെ രക്ഷിക്കാൻ ശ്രമിച്ച ലളിതമ്മയെയും മഞ്ജുനാഥ് ആക്രമിച്ചു.
തുടർന്ന് സുനന്ദക്കുനേരെ കല്ലെടുത്ത് എറിയുകയായിരുന്നു. സുനന്ദ ഒഴിഞ്ഞുമാറിയതോടെ കല്ല് ലളിതമ്മയുടെ തലയിൽകൊണ്ടു. ബോധം നഷ്ടപ്പെട്ട ലളിതമ്മയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ജെ.ജെ നഗർ െപാലീസ് മഞ്ജുനാഥിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story