കുംഭമേളക്കായി നെഹ്റുവിെൻറ പ്രതിമ നീക്കി; കോൺഗ്രസ് പ്രതിഷേധം
text_fieldsന്യൂഡൽഹി: കുംഭമേളയുടെ ഭാഗമായി നടുത്തുന്ന സൗന്ദര്യവൽക്കരണത്തിനായി ജവഹർലാൽ നെഹ്റുവിെൻറ പ്രതിമ നീക്കം ചെയ്തു. അലഹബാദിലെ ബൽസാൻ ചൗരാഹ അധികൃതരാണ് നെഹ്റുവിെൻറ പ്രതിമ നീക്കം ചെയ്തത്. സൗന്ദര്യവൽക്കരണത്തിെൻറ ഭാഗമായാണ് പ്രതിമ നീക്കം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസും, സമാജ്വാദി പാർട്ടിയും രംഗത്തെത്തി. നെഹ്റുവിെൻറ പ്രതിമ സ്ഥിതി ചെയ്യുന്ന അതേ റോഡിലുള്ള ദീൻ ദയാൽ ഉപാധ്യയുടെ പ്രതിമ എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്നും കോൺഗ്രസ് ചോദിച്ചു.
റോഡിെൻറ മധ്യഭാഗത്താണ് നെഹ്റുവിെൻറ പ്രതിമ ഉണ്ടായിരുന്നതെന്നും അതിനാലാണ് നീക്കം ചെയ്തതെന്നും അധികൃതർ അറിയിച്ചു. ദീൻ ദയാൽ ഉപാധ്യയുടെ പ്രതിമയുടെ കാര്യത്തിൽ അധികൃതരിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
