Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേഹ ബോറക്കെതിരെ ലൈംഗികാധിക്ഷേപം; മുസ്‍ലിം രാഷ്ട്രീയ മഞ്ച് നേതാവ് മുഹമ്മദ് ഫായിസ് ഖാനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
നേഹ ബോറക്കെതിരെ ലൈംഗികാധിക്ഷേപം; മുസ്‍ലിം രാഷ്ട്രീയ മഞ്ച് നേതാവ് മുഹമ്മദ് ഫായിസ് ഖാനെതിരെ വ്യാപക പ്രതിഷേധം
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുമെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹ ബോറക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപ പരാമർശങ്ങളുമായി ആർ.എസ്.എസ് അനുകൂല സംഘടനയായ മുസ്‍ലിം രാഷ്ട്രീയ മഞ്ചിലെ (എം.ആർ.എം) അംഗമായ ഫായിസ് ഖാൻ. ചാനൽ ചർച്ചകളിൽ 'ഇസ്ലാമിക പണ്ഡിതൻ' എന്ന പേരിലാണ് മുഹമ്മദ് ഫായിസ് ഖാൻ പ്രത്യക്ഷപ്പെടാറുള്ളത്.

ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ശനിയാഴ്ച നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഫായിസ് ഖാൻ്റെ അപകീർത്തികരമായ പ്രതികരണം. നേഹ ബോറയെ സ്ത്രീ എന്ന് വിളിക്കാൻ കഴിയില്ലെന്നും അവർ കേവലം ഒരു പെൺമൃഗം ('മാദ') മാത്രമാണെന്നുമാണ് ഫായിസ് ഖാൻ വിശേഷിപ്പിച്ചത്. "നേഹ ബോറ പെൺകുട്ടിയോ സ്ത്രീയോ അല്ല, അവർ 'മാദ'യാണ്. മാതാവ്, സഹോദരി, അമ്മായി, മകൾ തുടങ്ങി നിരവധി ഭാവങ്ങളുള്ളവളാണ് സ്ത്രീ. എന്നാൽ 'മാദ' ഒരു സ്ത്രീയല്ല, പുരുഷന്മാരെ ആകർഷിക്കുക മാത്രമാണ് മാദയുടെ ജോലി. നേഹ ബോറ ഒരു മാദയാണ്" എന്നായിരുന്നു ഖാൻ്റെ വിവാദ പരാമർശം.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടും നരേന്ദ്ര മോദി സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും സമരം നയിക്കുന്ന യുവ വിദ്യാർഥി നേതാവിൻ്റെ നീക്കങ്ങളെ 'തമാശ' എന്നും ഖാൻ പരിഹസിച്ചു.

ദേശീയ മാധ്യമങ്ങളിലെ ചർച്ചകളിൽ 'ഇസ്ലാമിക പണ്ഡിതൻ' എന്ന വ്യാജേന സ്ഥിരമായി പങ്കെടുക്കുന്ന ഇയാൾക്ക് വലിയ രീതിയിൽ സംഘപരിവാർ പിന്തുണക്കാരായ ഫോളോവേഴ്സാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ 1.8 ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബിൽ 40,000ത്തോളം വരിക്കാരുമുള്ള ഇയാൾ, രാജ്യത്ത് മുസ്‍ലിം വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വാദിക്കുമ്പോഴും ജനക്കൂട്ട ആക്രമണങ്ങളെയും മുസ്‍ലിംകൾക്കെതിരെയുള്ള കൊലപാതകങ്ങളെയും ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെയും ന്യായീകരിക്കുകയാണ് പതിവ്.

ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറ അടക്കമുള്ള സമരക്കാരെ വിട്ടയക്കണമെന്നും പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് ഐസ രംഗത്തെത്തി.

"ഔദ്യോഗിക കൃത്യനിർവഹണം നടത്തുമ്പോൾ സ്വന്തം പേരുവിവരങ്ങൾ വ്യക്തമാക്കുന്ന നെയിം പ്ലേറ്റ് ധരിക്കാൻ പൊലീസ് തയ്യാറാകണം. വോട്ട് മോഷണം അനീതിയാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, തടങ്കലിൽ വച്ചോ ഭീഷണിപ്പെടുത്തിയോ ശബ്ദമടിച്ചമർത്താതെ സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാരെ അനുവദിക്കുക" എന്ന് ഐസ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual Harassment Against Neha Bora: Protests Against Mohammad Faiz Khan
Next Story