Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി പ്രതിഷേധം: പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ

text_fields
bookmark_border
ഡൽഹി പ്രതിഷേധം: പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ
cancel

ന്യൂഡൽഹി: എസ്.ഐ.ആറിനെതിരായ സമരങ്ങളിൽ പങ്കെടുത്തതിന് ഡൽഹി പൊലീസ് മുന്നോട്ടു വെച്ച പീസ്ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ പ്രസിഡന്‍റ് നേഹ ബോറ. ബോണ്ടിനെതിരെ നേഹ സമർപ്പിച്ച ഹരജി കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ16ന് ന്യൂഡൽഹിയിലെ മണ്ഡി ഹൗസിനു സമീപം പ്രതിഷേധിച്ച നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയച്ച ഇവർക്ക് ആളുകളെ നിരോധനാഞ്ജ ലംഘിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു വർഷത്തേക്ക് സമാധാനം പാലിക്കുമെന്ന് ഉറപ്പു നൽകുന്ന10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് നിർദേശിച്ച് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് നൽകുകയുമായിരുന്നു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126-ാം വകുപ്പ് പ്രകാരമാണ് ഒക്ടോബർ 17-ന് ഡൽഹി പൊലീസ് നേഹ ബോറയ്ക്ക് നോട്ടീസ് നൽകിയത്. ക്രമസമാധാന ലംഘനത്തിനോ പൊതുശാന്തി തകർക്കുന്നതിനോ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഇത്തരം ബോണ്ടുകൾ ആവശ്യപ്പെടാൻ അധികാരമുള്ളത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കി ഒക്ടോബർ 19-ന് നേരിട്ടെത്തി കാരണം ബോധിപ്പിക്കാനായിരുന്നു നിർദ്ദേശം. അഭിഭാഷകനായ അഭിക് ചിമ്നി മുഖേന ഫയൽ ചെയ്ത ഹരജിയിൽ പൊലീസിന്റെ നോട്ടീസ് തികച്ചും അവ്യക്തവും വസ്തുതാവിരുദ്ധവുമാണെന്ന് നേഹ ബോറ ചൂണ്ടിക്കാട്ടുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Neha Bora says she will not sign peace bond
Next Story