Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ ഭാഷയെച്ചൊല്ലി വിവാദം പൊലീസ് അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനെന്ന് നേഹ ബോറ

text_fields
bookmark_border
വിദ്യാർഥികളുടെ ഭാഷയെച്ചൊല്ലി വിവാദം പൊലീസ് അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനെന്ന് നേഹ ബോറ
cancel

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 20ലെ ​പാ​ർ​ല​മെ​ന്റ് മാ​ർ​ച്ചി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പൊ​ലീ​സ് ന​ട​ത്തി​യ ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ച്ച ഭാ​ഷ​യെ​ച്ചൊ​ല്ലി വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​സ) ദേ​ശീ​യ പ്ര​സി​ഡ​ന്റ് നേ​ഹ ബോ​റ വി​മ​ർ​ശി​ച്ചു. പൊ​ലീ​സ് ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ രാ​ജി, ഡ​ൽ​ഹി പൊ​ലീ​സ് ക​മീ​ഷ​ണ​റെ മാ​റ്റു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ പി.​ടി.​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ നേ​ഹ പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ടി​നെ നേ​ഹ സ്വാ​ഗ​തം ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​യി ഇ​ട​തു​പ​ക്ഷ​സം​ഘ​ട​ന​ക​ളും മ​റ്റ് പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി-​രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​ക​ളും ഒ​ന്നി​ച്ച് മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ടെ​ന്നും നേ​ഹ പ​റ​ഞ്ഞു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കെ​തി​രാ​യ ജ​ന്ത​ർ മ​ന്ത​ർ സ​മ​രം കാ​മ്പ​സു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്. ഇ​തൊ​രു പെ​ട്ടെ​ന്നു​ള്ള രാ​ഷ്ട്രീ​യ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ​ല്ല, മ​റി​ച്ച് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ്. സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി നേ​ഹ ജ​ന്ത​ർ മ​ന്ത​റി​ൽ 23 ദി​വ​സം നീ​ണ്ട നി​രാ​ഹാ​ര​സ​മ​രം അ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​ത്ര​യും ദി​വ​സം ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ ത​ന്റെ ശ​രീ​രം ഇ​പ്പോ​ഴും സാ​ധാ​ര​ണ ഭ​ക്ഷ​ണ​രീ​തി​യോ​ട് പൂ​ർ​ണ​മാ​യി പൊ​രു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് നേ​ഹ പ​റ​ഞ്ഞു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ചും ക​സ്റ്റ​ഡി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി താ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Newslanguage controversy
News Summary - neha bora on student's language controversy
Next Story