Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈകോടതിയിൽ; ‘പൊലീസ് നോട്ടീസ് അവ്യക്തവും വസ്തുതാപരമായി തെറ്റും, റദ്ദാക്കണം’

text_fields
bookmark_border
Neha Bora
cancel
camera_alt

നേഹ ബോറ

ന്യൂഡൽഹി: ഡൽഹി പൊലീസ് പുറപ്പെടുവിച്ച നോട്ടീസ് ചോദ്യം ചെയ്ത് ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈകോടതിയെ സമീപിച്ചു. നോട്ടീസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും പിൻവലിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ന്യൂഡൽഹി ജില്ലാ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് പ്രഥമദൃഷ്ട്യാ അവ്യക്തവും വസ്തുതാപരമായി തെറ്റാണെന്നും ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും നേഹ ഹരജിയിൽ ചൂണ്ടിക്കാട്ടിയതായി ഐസ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അഭിക് ചിമ്നി, പ്രഞ്ജൽ അബ്രോൾ, മോക്ഷ തുടങ്ങിയവർ ഉൾപ്പെടുന്ന നിയമസംഘം ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസിനെയും സമീപിക്കുന്നുണ്ട്. ഈ അഭിഭാഷക സംഘം തന്നെയാണ് നേഹക്കുവേണ്ടി സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാകുന്നത്. ഒക്ടോബർ 16ന് കസ്റ്റഡിയിൽനിന്ന് മോചിതയായതു മുതൽ ഡൽഹി പൊലീസ് നേഹയെ പിന്തുടരുകയാണെന്ന് ഐസ ആരോപിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങൾ തടയുകയാണ് നോട്ടീസിന്റെ ലക്ഷ്യമെന്ന് വിദ്യാർഥി സംഘടന കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ പൊലീസിന്റെയും വലതുപക്ഷ സംഘടനകളുടെയും ക്രൂരമായ അതിക്രമം നേരിട്ടു. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനായി വൻതോതിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചെന്നും ഇന്റർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചെന്നും മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയെന്നും സംഘടന പറയുന്നു. “സമാധാനപരമായി പ്രതിഷേധിക്കുന്നവർ പൊതുസമാധാനം തകർക്കുന്നുവെന്ന് പൊലീസ് ആരോപിക്കുന്നത് അങ്ങേയറ്റം വിരോധാഭാസമാണ്. മോദി സർക്കാറിന്റെ നിർദേശപ്രകാരം 40,000ത്തിലധികം അർധസൈനികരെ വിന്യസിക്കുകയും ബി.എൻ.എസ്.എസ് 163ാം വകുപ്പ് ആവർത്തിച്ച് നടപ്പാക്കുകയും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വലതുപക്ഷ സംഘടനകൾ ലക്ഷ്യമിടാൻ അനുവദിക്കുകയും മെട്രോ സ്റ്റേഷനുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും അടച്ചുപൂട്ടുകയും ചെയ്തിരിക്കുകയാണ്.

ഗ്യാനേഷ് കുമാറിനെതിരായ സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനാണ് ഈ നടപടികളെല്ലാം സ്വീകരിച്ചത്. നിയമവിരുദ്ധമായ നടപടികളിലൂടെ ഡൽഹി പൊലീസാണ് യഥാർഥത്തിൽ പൊതുസമാധാനം തകർത്തതെന്നും ഐസ കുറ്റപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neha Bora Moves Delhi High Court Against Police Notice, Seeks Urgent Hearing
Next Story