Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right“പാർലമെന്റിനെ...

“പാർലമെന്റിനെ നിശ്ശബ്ദമാക്കാനാകില്ല”: നീറ്റ് യുജി ചോദ്യങ്ങൾ തള്ളിയതിൽ സി.ജെ.പി വക്താവ് സൗരവ് ദാസ്

text_fields
bookmark_border
“പാർലമെന്റിനെ നിശ്ശബ്ദമാക്കാനാകില്ല”: നീറ്റ് യുജി ചോദ്യങ്ങൾ തള്ളിയതിൽ സി.ജെ.പി വക്താവ് സൗരവ് ദാസ്
cancel

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളും നീറ്റ് യുജി 2026 പരീക്ഷയുമായി ബന്ധപ്പെട്ട മൂന്ന് സെറ്റ് ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ സി.ജെ.പി വക്താവ് സൗരവ് ദാസ് രംഗത്ത്. കേന്ദ്രസർക്കാരിന്റെ ശിപാർശയെ തുടർന്നാണ് ചോദ്യങ്ങൾ അനുവദിക്കാതിരുന്നതെന്നാണ് ദാസിന്റെ ആരോപണം. പാർലമെന്റിലെ ചോദ്യോത്തര വേള സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പ്രധാന സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ എം.പി മാതേശ്വരൻ വി.എസ് കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് മറുപടി തേടിയാണ് ചോദ്യങ്ങൾ സമർപ്പിച്ചതെന്ന് ദാസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് റഫറൻസ് നമ്പറുകൾ 101799, 101801 ആണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ പോലും ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ലെങ്കിൽ സർക്കാരിനെ എവിടെയാണ് ഉത്തരവാദിത്തത്തിലാക്കേണ്ടതെന്നും പ്രതിഷേധങ്ങളിലൂടെ മാത്രമാണോയെന്നും പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് നടപടികളെക്കുറിച്ച് മറുപടി പറയാൻ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ട് എത്താതിരുന്നത് എന്തുകൊണ്ടാണെന്നും എന്നും അദ്ദേഹം ചോദിച്ചു.

നീറ്റ് യുജി 2026 അപേക്ഷകരുടെ ഫീസ് തിരിച്ചുനൽകൽ, പരീക്ഷാ പേപ്പർ ചോർച്ചയെക്കുറിച്ചുള്ള ആശങ്കകൾ, ഡൽഹിയിലെ പ്രതിഷേധക്കാർക്ക് കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടെന്ന ആരോപണം, പ്രതിഷേധിക്കുന്ന വിദ്യാർഥികളോടുള്ള സർക്കാർ സമീപനം എന്നിവയാണ് ചോദ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതെന്നും പറഞ്ഞു. വിദ്യാർഥി ക്ഷേമം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, പരീക്ഷാ ക്രമക്കേടുകൾ, സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

ലോക്സഭയുടെ നടപടിക്രമ ചട്ടങ്ങളിലെ റൂൾ 41(2)-ലെ ക്ലോസ് (i), (iv), (v), (xviii), (xxii) എന്നിവ ചൂണ്ടിക്കാട്ടിയാണ് ചോദ്യങ്ങൾ നിരസിച്ചതെന്നാണ് ദാസിന്റെ ആരോപണം. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ മറുപടി തേടിയ ചോദ്യങ്ങൾ ഇത്തരത്തിലുള്ള വ്യവസ്ഥകൾ ഉപയോഗിച്ച് തടഞ്ഞത് വളരെ വിചിത്രമായ ന്യായീകരണങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.

ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനുള്ള എം.പിയുടെ അവകാശം പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും ദാസ് പറഞ്ഞു. മന്ത്രിമാർ ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മറുപടി പറയുന്നതിനാണ് ചോദ്യോത്തര വേള നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റിൽ ജനങ്ങളുടെ പരാതികൾക്ക് മറുപടി ലഭിക്കാതെ വരുമ്പോൾ പ്രതിഷേധങ്ങൾ തെരുവുകളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിനെ നിശ്ശബ്ദമാക്കി സർക്കാരിന്റെ തീരുമാനങ്ങൾക്ക് വെറും റബർ സ്റ്റാമ്പാക്കി മാറ്റാനാകില്ലെന്നും യുവാക്കളെ അവഗണിക്കാനുമാകില്ലെന്നും ഇതല്ല തങ്ങൾ ആഗ്രഹിക്കുന്ന ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേടുകൾ, പേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ട് സി.ജെ.പി രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഡൽഹിയിലെ ജന്തർ മന്തറായിരുന്നു പ്രധാന പ്രതിഷേധകേന്ദ്രമെങ്കിലും പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സമരം വ്യാപിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടിരുന്നു.

സർക്കാരുമായുള്ള ചർച്ചകൾക്കും തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കും പിന്നാലെ ജൂലൈ 25 ന് രാജ്യവ്യാപക പ്രക്ഷോഭം പിൻവലിക്കുന്നതായി സി.ജെ.പി പ്രഖ്യാപിച്ചു. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

അതേസമയം, ചോദ്യങ്ങൾ നിരസിച്ചതുമായി ബന്ധപ്പെട്ട സൗരവ് ദാസിന്റെ ആരോപണങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണമാണെന്നത് ശ്രദ്ധേയമാണ്. ചോദ്യങ്ങൾ അനുവദിക്കാതിരുന്നതിന്റെ കൃത്യമായ കാരണം വിലയിരുത്താൻ ബന്ധപ്പെട്ട പാർലമെന്ററി രേഖകളും ലോക്സഭയുടെ നടപടിക്രമ ചട്ടങ്ങളും പരിശോധിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhaParliamentaryNEET UG examCJP Protest
News Summary - NEET UG Questions Rejected in Lok Sabha
Next Story