Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് യു.ജിയിൽ...

നീറ്റ് യു.ജിയിൽ ചോദ്യച്ചോർച്ച? കോച്ചിങ് സെന്ററുകൾ വഴിയും മെസേജിങ് ആപ്പുകൾ വഴിയും വ്യാപകമായി പ്രചരിച്ചു

text_fields
bookmark_border
നീറ്റ് യു.ജിയിൽ ചോദ്യച്ചോർച്ച? കോച്ചിങ് സെന്ററുകൾ വഴിയും മെസേജിങ് ആപ്പുകൾ വഴിയും വ്യാപകമായി പ്രചരിച്ചു
cancel

ന്യൂഡൽഹി: മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് യു.​ജി​യു​ടെ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ സി​ക്ക​റി​ൽ പ​രീ​ക്ഷ​ക്കു​മു​മ്പ് പ്ര​ച​രി​ച്ച, കൈ​പ്പ​ട​യി​ൽ ത​യാ​റാ​ക്കി​യ ‘മാ​തൃ​ക ചോ​ദ്യ പേ​പ്പ​റി’​ലെ 135 ചോ​ദ്യ​ങ്ങ​ൾ നീ​റ്റ് യു.​ജി പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റു​മാ​യി സാ​മ്യം. 720 മാ​ർ​ക്കി​ന്റെ പ​രീ​ക്ഷ​യി​ൽ ഏ​ക​ദേ​ശം 600 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ പ​രീ​ക്ഷ​ക്ക് ര​ണ്ടു​ദി​വ​സം മു​മ്പേ പ്ര​ച​രി​ച്ച മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റി​ൽ ഉ​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

20,000 രൂ​പ മു​ത​ൽ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ ഈ​ടാ​ക്കി​യാ​ണ് ഈ ​ചോ​ദ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​റ്റ​ഴി​ച്ച​തെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മാ​തൃ​കാ ചോ​ദ്യ പേ​പ്പ​റി​ലെ ഭൂ​രി​ഭാ​ഗം ചോ​ദ്യ​ങ്ങ​ളും പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഒ​ത്തു​പോ​കു​ന്നു​ണ്ടെ​ന്ന് രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​ന്റെ സ്‌​പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പും (എ​സ്.​ഒ.​ജി) ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യി​ലേ​ക്കാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്. ഇ​യാ​ൾ മേ​യ് ഒ​ന്നി​ന് സി​ക്ക​റി​ലു​ള്ള ത​ന്റെ സു​ഹൃ​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്ത ചോ​ദ്യ​ങ്ങ​ൾ കോ​ച്ചി​ങ് സെ​ന്റ​റു​ക​ൾ വ​ഴി​യും മെ​സേ​ജി​ങ് ആ​പ്പു​ക​ൾ വ​ഴി​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. പ​ല ചോ​ദ്യ​ങ്ങ​ളി​ലെ​യും ഉ​ത്ത​ര​ങ്ങ​ളു​ടെ ക്ര​മം പോ​ലും മാ​റ്റ​മി​ല്ലാ​തെ​യാ​ണ് പ​രീ​ക്ഷ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് എ​ന്ന​ത് അ​സ്വാ​ഭാ​വി​ക​മാ​യ കൃ​ത്യ​ത​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് നാ​ലു​ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) വ്യ​ക്ത​മാ​ക്കി. രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് എ​ൻ.​ടി.​എ അ​റി​യി​ച്ചു. 2024ലെ ​നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​പ്പ​ർ ചോ​ർ​ച്ച​യും ക്ര​മ​ക്കേ​ടു​ക​ളും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലു​ക​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ സം​വി​ധാ​ന​ത്തെ വീ​ണ്ടും സം​ശ​യ​ത്തി​ന്റെ നി​ഴ​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaNEET Ugpaper leak
News Summary - NEET UG paper leak? Questions widely circulated through coaching centers and messaging apps
Next Story